ഇസ്ഹാന്റെ വരവോടെ ഒരു നിമിഷം പോലും വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത് വേദനാജനകമാണ്; കുഞ്ഞിനെ മാറോടണച്ച് സാനിയ വിമാനത്താവളത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

ഇസ്ഹാന്റെ വരവോടെ ഒരു നിമിഷം പോലും വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത് വേദനാജനകമാണ്; കുഞ്ഞിനെ മാറോടണച്ച് സാനിയ വിമാനത്താവളത്തില്‍

ആരാധകരുടെ പ്രിയതാരമാണ് സാനിയ മിര്‍സ. താരത്തിവും ഭര്‍ത്താവും പാക് ക്രിക്കറ്റ് താരമായ ഷൊയ്ബ് മാലിക്കും തങ്ങളുടെ ഓരോ വ്യത്യസ്ത നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്. സാനിയ മിര്‍സ പിഞ്ചോമലയ്ക്ക് ജന്മം നല്‍കിയതും ആരാധകര്‍ വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

ഇസ്ഹാന്‍ മിര്‍സ മാലിക് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സാനിയയും മാലിക്കും കുഞ്ഞിന് ചിത്രങ്ങള്‍ പുറത്തുവിട്ടെങ്കിലും കുഞ്ഞിന്റെ മുഖം വ്യക്തമായിരുന്നില്ല. ആരാധകരില്‍ ഇത് നിരാശയ്ക്ക് വഴിവെച്ചു. എന്നാല്‍ ഇപ്പോള്‍ ആദ്യമായി കുഞ്ഞുമായി പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സാനിയ. മുംബൈ വിമാനത്താവളത്തിലാണ് സാനിയ കുഞ്ഞുമായി എത്തിയത്. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നടക്കുന്ന സാനിയയുടെ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇക്കുറിയും ക്യാമറയില്‍ കുഞ്ഞിന്റെ മുഖം വ്യക്തമായിട്ടില്ല. വളരെ കരുതലോടെ കമ്പിളി വസ്ത്രം ധരിപ്പിച്ച് നെഞ്ചോട് ചേര്‍ത്തായിരുന്നു സാനിയ കുട്ടിയുമായി മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. 2010 ഏപ്രില്‍ 12നാണ് ഷൊഹൈബും സാനിയയും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30ന് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. ഗര്‍ഭിണിയായ ശേഷം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന സാനിയയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് ഇത് വരെ അത്രയധികം വേദനാജനകമായി തോന്നിയിട്ടില്ല. ഇസ്ഹാന്റെ വരവോടെ ഒരു നിമിഷം പോലും വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത് വേദനാജനകമാണെന്ന് സാനിയ ട്വിറ്ററില്‍ കുറിച്ചു. കളിക്കളത്തിലേയ്ക്ക് തിരിച്ചു വരാന്‍ കഠിനാദ്ധ്വാനം ചെയ്യുകയാണെന്നും വൈകാതെ തിരിച്ചു വരുമെന്നും സാനിയ പറഞ്ഞു.



from mangalam.com https://ift.tt/2BzuQIr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages