യുവതികൾക്ക് പ്രത്യേക സൗകര്യമൊരുക്കാൻ നിലവിൽ സാധ്യമല്ലെന്ന് ദേവസ്വം ബോര്‍ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

യുവതികൾക്ക് പ്രത്യേക സൗകര്യമൊരുക്കാൻ നിലവിൽ സാധ്യമല്ലെന്ന് ദേവസ്വം ബോര്‍ഡ്

കൊച്ചി: ശബരിമലയിൽ യുവതികളെ ഉടൻ കയറ്റുന്നതിൽ പരിമിതികളുണ്ടെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശബരിമല സന്ദർശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് യുവതികൾ സമർപ്പിച്ചഹർജിയിലാണ്ദേവസ്വം ബോർഡ് സത്യവാങ്മൂലം സമർപ്പിച്ചത്. സ്ത്രീകൾക്ക് ശബരിമലയിൽ പുതിയ സംവിധാനങ്ങൾ ഒരുക്കാൻ ഇപ്പോൾ സാധ്യമല്ല എന്നാണ് ബോർഡ് കോടതിയെ അറിയിച്ചിരിക്കുന്നത്. അധിക സൗകര്യം ഒരുക്കുന്നതിന് സാവകാശം ആവശ്യമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 10 മുതൽ 50 വയസുവരെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുമ്പോൾ വിശ്രമമുറികൾ, ശൗചാലയങ്ങൾ തുടങ്ങിയവ നിർമിക്കാൻ കൂടുതൽ സ്ഥലം ലഭ്യമാക്കേണ്ടതുണ്ട്. സ്ഥല ലഭ്യതയ്ക്ക് പ്രത്യേക കേന്ദ്ര അനുമതി ലഭിക്കണം. അതിനാൽ സാവകാശം ആവശ്യമാണെന്നും ബോർഡ് അറിയിച്ചു. പ്രളയത്തെ തുടർന്ന് നിലവിലുണ്ടായിരുന്ന സൗകര്യങ്ങൾ നശിച്ചു പോയിട്ടുണ്ടെന്നും അവയുടെ പുനർനിർമാണം പൂർത്തിയായിട്ടില്ലെന്നും സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. യുവതീപ്രവേശം സംബന്ധിച്ച് ശബരിമലയിലെ സൗകര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതിയെ സ്വമേധയാ കേസിൽ കക്ഷി ചേരാനനുവദിക്കണമെന്ന സംസ്ഥാനസർക്കാരിന്റെ വാദം ഹൈക്കോടതി തള്ളി. റിപ്പോർട്ട് നൽകാൻ സമിതിയ്ക്ക് സമയപരിധി നിശ്ചയിക്കണമെന്ന സർക്കാരാവശ്യവും കോടതി നിരാകരിച്ചു. കേസിൽ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശി ജയലക്ഷ്മിയും കോഴിക്കോട് ആര്യസമാജവും സമർപിച്ച ഹർജി കോടതി അനുവദിച്ചു. Content Highlights:Devaswom Board submits Affidavit in High Court


from mathrubhumi.latestnews.rssfeed https://ift.tt/2UbXMPt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages