കോഴിക്കോട്: ഇടതുമുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്ത് എൽ.ജെ.ഡി. ഇടതുമുന്നണിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എൽ.ജെ.ഡിസംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഒരു ഉപാധിയും ധാരണയും അടിസ്ഥാനമാക്കിയില്ല എൽ.ജെ.ഡി മുന്നണിയിൽ പ്രവേശിച്ചതെന്നും, സീറ്റുകൾ സംബന്ധിച്ച് ഇപ്പോൾ ചർച്ചകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം മുന്നണിയിലെത്തി പക്വതയോടെ കൈകാര്യം ചെയ്യുമെന്നും എം.വി. ശ്രേയാംസ്കുമാർ കൂട്ടിച്ചേർത്തു. ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന നാല് പാർട്ടികളെ കൂട്ടി ഉൾപ്പെടുത്തിയാണ് ഇടതുമുന്നണി വിപുലീകരിച്ചത്. എൽ.ജെ.ഡി, ഐ.എൻ.എൽ, കേരള കോൺഗ്രസ് ബി, ജനാധിപത്യ കേരള കോൺഗ്രസ് എന്നിവയാണ് ഇടതുമുന്നണിയിലെത്തുന്ന പുതിയ പാർട്ടികൾ. Content Highlights:ljd welcomes ldf decision
from mathrubhumi.latestnews.rssfeed http://bit.ly/2EOpKv9
via
IFTTT
No comments:
Post a Comment