നാല് കക്ഷികള്‍ കൂടി ചേര്‍ന്നാല്‍ മുന്നണിക്ക്‌ 47% വോട്ടാകും- ബാലകൃഷ്ണപിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

നാല് കക്ഷികള്‍ കൂടി ചേര്‍ന്നാല്‍ മുന്നണിക്ക്‌ 47% വോട്ടാകും- ബാലകൃഷ്ണപിള്ള

കൊട്ടാരക്കര: മന്ത്രിയാകാനല്ല മുന്നണി പ്രവേശനമെന്ന് കേരള കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. മന്ത്രിയാകാനായി മുന്നണിയിൽ ചേരാൻ ആഗ്രഹിച്ചില്ല, ഇപ്പോഴും അങ്ങനെയൊരു ആഗ്രഹമില്ല. എന്റെ ഒരു കണക്കൂട്ടൽ വച്ച് നാല് കക്ഷികൾ കൂടി ചേർന്നാൽ മുന്നണിക്ക് കേരളത്തിലെ 47 ശതമാനം വോട്ടാണ്. അതിൽ കൂടുതലല്ലാതെ കുറവ് വരില്ല. ഇത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വലിയ വിജയത്തിന് കാരണമാകുമെന്നും പിള്ള പറഞ്ഞു. ഏതായാലും ഇടതുമുന്നണിയിലെടുത്ത തീരുമാനം നന്നായി. എൻസിപിയുമായുള്ള ലയനകാര്യം ചർച്ചചെയ്യാൻ ജനുവരി 10ന് യോഗം ചേരും. അയ്യപ്പ ജ്യോതി ബിജെപി സ്പോൺസേർഡ് പരിപാടിയാണ്. അയ്യപ്പ ജ്യോതിയുടെ കാര്യത്തിൽ തങ്ങൾ എൽഡിഎഫിനൊപ്പമാണ്. ഇനി ഞങ്ങളുടെ നിലപാട് ഇടതുമുന്നണിയുടെ നിലപാടായിരിക്കും. വനിതാ മതിലിൽ പങ്കെടുക്കും. എൻഎസ്എസ്സിന് വിരുദ്ധമായി മുമ്പും നിലപാടുകളെടുത്തിട്ടുണ്ട്. ഗണേഷ്കുമാർ മുന്നണിയോഗത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പാർട്ടി ആര് പങ്കെടുക്കണമെന്ന് പറയുന്നുവോ അവർ പങ്കെടുക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. Content Highlights:Balakrishna pillai welcomes LDF decision


from mathrubhumi.latestnews.rssfeed http://bit.ly/2BIlzOF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages