ശബരിമലയിലെ സാഹചര്യങ്ങള്‍ മാറിയെന്ന് ഹൈക്കോടതി; ദര്‍ശനത്തിന് പോകുന്നത് തടഞ്ഞെന്ന ഹര്‍ജി തീര്‍പ്പാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

ശബരിമലയിലെ സാഹചര്യങ്ങള്‍ മാറിയെന്ന് ഹൈക്കോടതി; ദര്‍ശനത്തിന് പോകുന്നത് തടഞ്ഞെന്ന ഹര്‍ജി തീര്‍പ്പാക്കി

കൊച്ചി: ശബരിമലയില്‍ എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയിലെ സാഹചര്യങ്ങള്‍ മാറി. ഇപ്പോള്‍ യാതൊരു പ്രശ്‌നവും നിലനില്‍ക്കുന്നില്ലെന്ന് കോടതിയും വ്യക്തമാക്കി. ചാലക്കുടി സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ദര്‍ശനത്തിന് പോകുന്നത് തടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

നവംബര്‍ 29ന് ദര്‍ശനത്തിന് പോയ ചാലക്കുടി സ്വദേശികളായ മൂന്നു പേരെ പമ്പയില്‍ പോലീസ് തടഞ്ഞിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ദര്‍ശനം നല്‍കി മടങ്ങണമെന്ന് പോലീസ് നോട്ടീസ് നല്‍കിയിരുന്നുവെന്നും അതുകൊണ്ട് തങ്ങള്‍ക്ക് ദര്‍ശനം നടത്താതെ മടങ്ങേണ്ടിവന്നുവെന്നും കാണിച്ചാണ് യുവാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ നാമജപ പ്രതിഷേധവുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇവരും ഉള്‍പ്പെട്ടിരുന്നുവെന്നും അതുകൊണ്ടാണ് 29ന് ഇവര്‍ വന്നപ്പോള്‍ കര്‍ശന നിര്‍ദേശം നല്‍കേണ്ടിവന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.



from mangalam.com https://ift.tt/2GaHPWJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages