വട്ടപ്പാറ വളവില്‍ ടാങ്കര്‍ലോറി മറിഞ്ഞ് സ്പിരിറ്റ് ചോര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

വട്ടപ്പാറ വളവില്‍ ടാങ്കര്‍ലോറി മറിഞ്ഞ് സ്പിരിറ്റ് ചോര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം

മലപ്പുറം: ദേശീയപാതയിലെ വളാഞ്ചേരി വട്ടപ്പാറ വളവിൽ ടാങ്കർ ലോറി മറിഞ്ഞ് സ്പിരിറ്റ് ചോർന്നു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. സാരമായ പരിക്കേറ്റ ലോറി ഡ്രൈവറെ നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിൽനിന്ന് തൃശ്ശൂരിലെ ഡിസ്റ്റ്ലറിയിലേക്ക് സ്പിരിറ്റുമായി പോയ ലോറിയാണ് വട്ടപ്പാറ വളവിൽ നിയന്ത്രണംവിട്ട് മറിഞ്ഞത്. അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് ടാങ്കറിലെ സ്പിരിറ്റ് ചോർന്ന് റോഡിൽ പരന്നൊഴുകി. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പോലീസും ചേർന്നാണ് സ്പിരിറ്റ് നിർവീര്യമാക്കി വൻദുരന്തം ഒഴിവാക്കിയത്. ദേശീയപാതയിൽ രണ്ട് മണിക്കൂറോളം ഭാഗികമായി ഗതാഗതം തടസപ്പെട്ടു. Content Highlights:tanker lorry accident in valanchery vattappara curve


from mathrubhumi.latestnews.rssfeed http://bit.ly/2GKJDGn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages