കുളിക്കുന്നതിനിടെ സുഹൃത്തുക്കള്‍ക്ക് മെസേജ് ചെയ്യാന്‍ ഫോണ്‍ എടുത്തു; ഐ ഫോണില്‍ നിന്നും ഷോക്കേറ്റ് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

കുളിക്കുന്നതിനിടെ സുഹൃത്തുക്കള്‍ക്ക് മെസേജ് ചെയ്യാന്‍ ഫോണ്‍ എടുത്തു; ഐ ഫോണില്‍ നിന്നും ഷോക്കേറ്റ് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം

ഐഫോണില്‍ നിന്നും ഷോക്കേറ്റ് പതിനഞ്ചുകാരി മരിച്ചു. റഷ്യയിലെ ബര്‍ടെസ്‌ക് സ്വദേശിയായ ഐറീന റബ്ബിനിക്കോവ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ബാത്ടബ്ബില്‍ കുളിച്ചുകൊണ്ടിരിക്കെ ഐഫോണ്‍ പെണ്‍കുട്ടി ചാര്‍ജിംഗിനിട്ട് ഉപയോഗിച്ചിരുന്നു. സുഹൃത്തുക്കള്‍ക്ക് മെസേജ് അയയ്ക്കുന്നതിനിടെ ഫോണ്‍ ബാത്ടബ്ബിലേക്ക് വീഴുകയായിരുന്നു.

ബന്ധുക്കളാണ് വെള്ളത്തില്‍ നിന്നും ഷോക്കേറ്റ് മരിച്ച നിലില്‍ ഐറീനയെ കണ്ടെത്തിയത്. ആയോധനകല വിദഗ്ദ്ധയായി ഐറീന പാന്‍ക്രിയേഷന്‍ ചാമ്പ്യനാണ്. പുരാതന ഗ്രീക്ക് ശൈലിയിലുള്ള ഒരു നിയമങ്ങളുമില്ലാത്ത ബോക്സിംഗായ പാന്‍ക്രിയേഷന്‍ ദേശീയ ടീമിലേക്ക് ഐറീന തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഐഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബ്രിട്ടിഷ് യുവാവും മരിച്ചിരുന്നു. ബാത്ത് റൂമില്‍ വെച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ മുപ്പത്തിരണ്ടുകാരനായ റിച്ചാര്‍ഡ് ബുള്ളിനാണ് അപകടം സംഭവിച്ചത്.



from mangalam.com https://ift.tt/2C6Vg64
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages