ശബരിമലയിലേക്ക് ചെന്നൈയില്‍ നിന്നുമെത്തിയ മനിതി സംഘത്തിന്റെ വാഹനം തടയാനുള്ള ബിജെപിയുടെ ശ്രമം അക്രമത്തില്‍ കലാശിച്ചു. മനിതി കൂട്ടായ്മയെ തടയാന്‍ സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ശബരിമല ദര്‍ശനത്തിന് പോവുകയായിരുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങളും തടഞ്ഞു നിര്‍ത്തി. ഭക്തരെ തടഞ്ഞു നിര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ ആക്രോശിക്കുന്ന വീഡിയോ പുറത്തെത്തി.
വണ്ടി നിര്‍ത്തടാ, മാല കാണിക്കടാ തുടങ്ങി അയ്യപ്പ ഭക്തരെ ഭയപ്പെടുത്തുന്ന സംഘത്തിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. തുടര്‍ന്ന് ഭയന്ന ഭക്തര്‍ മാല പുറത്തെടുത്ത് കാണിക്കുകയും തങ്ങള്‍ അയ്യപ്പ ഭക്തരാണെന്ന് പറയുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ശബരിമല ദര്‍ശനത്തിനെത്തിന് പുറപ്പെട്ട മനിതി സംഘത്തെ വഴിയില്‍ തടയാന്‍ വേണ്ടി സംഘടിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകരാണ് ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പ ഭക്തരോട് അതിക്രമം കാട്ടിയത്. തടയാന്‍ വന്ന സംഘത്തില്‍ നാല് പേര്‍ മാത്രമാണുണ്ടായത്. പിന്നാലെ വന്ന പൊലീസ് ജീപ്പിനെയും തടയാന്‍ ശ്രമം ഉണ്ടായി. ഒരു വണ്ടിയും പോവൂല. ഒരു ഡ്യൂട്ടിയുമില്ല പോയിക്കോ' എന്നാണ് പൊലീസ് വണ്ടി തടഞ്ഞ ഇവര്‍ ആക്രോശിക്കുന്നത്. കൊല്ലെടാ വണ്ടി കേറ്റി കൊല്ലടാ എന്നും ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട്. ഒടുവില്‍ ഒരു പൊലീസുകാരന്‍ പുറത്തു വന്ന് ലാത്തി വീശിയപ്പോഴാണ് ഇവര്‍ ജീപ്പിന്റെ മുന്നില്‍ നിന്ന് മാറിയത്.
from mangalam.com http://bit.ly/2SjGWNk
via IFTTT
No comments:
Post a Comment