മൂത്തകുന്ന്-ഇടപ്പള്ളി നാലുവരിപ്പാത; സര്‍വേ നടപടിക്ക് നേരെ പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

മൂത്തകുന്ന്-ഇടപ്പള്ളി നാലുവരിപ്പാത; സര്‍വേ നടപടിക്ക് നേരെ പ്രതിഷേധം

കൊച്ചി: മുത്തകുന്നത്ത് നിന്ന് ഇടപ്പള്ളിയിലേക്കുള്ള ഹൈവേ നാലുവരിയാക്കുന്നതിനുള്ള സർവേ നടപടികൾ തുടങ്ങി. സർവേ നടപടികൾക്കെതിരെ പ്രതിഷേധിച്ച ഹൈവേ വിരുദ്ധ സമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ലൈൻമാർക്കിങ് നടത്തുമെന്നും സർവേ നടപടിയിൽ നിന്ന് പിന്നോട്ട് പോവില്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. സർവേ നടപടികൾ നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നതിനാൽ ഹൈവേ വിരുദ്ധ സമിതി പ്രവർത്തകർ നേരത്തെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. 30 മീറ്ററിൽ ദേശീയപാത വികസിപ്പിക്കണെമെന്നായിരുന്നു ഇവരുടെ ആവശ്യം. ശക്തമായ പ്രതിഷേധം ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായതിനെ തുടർന്ന് ജില്ലാ കളക്ടർ സമരക്കാരുമായി സംസാരിച്ചു. നാളെ ഈ വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് കളക്ടർ ഇവരോട് അറിയിച്ചു. എന്നാൽ സർവേ നടപടികൾ തുടരുമെന്നും കളക്ടർ വ്യക്തമാക്കി. ഇതേ തുടർന്ന് സമരക്കാർ പ്രതിഷേധവുമായി എത്തിയപ്പോൾ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് സർവേ നടപടികൾ ആരംഭിച്ചു. നാളത്തെ ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങൾ കേൾക്കുമെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും കളക്ടർ അറിയിച്ചു. content highlights:Protest,survey for NH Development,kochi


from mathrubhumi.latestnews.rssfeed http://bit.ly/2EX5l89
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages