ആചാരലംഘനം നടക്കുമോയെന്ന് മാത്രമായിരുന്നു ആശങ്ക- കെ.സുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

ആചാരലംഘനം നടക്കുമോയെന്ന് മാത്രമായിരുന്നു ആശങ്ക- കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിൽ അവിശ്വാസികൾ ആചാരലംഘനം നടത്തുമോയെന്നു മാത്രമേ ജയിലിനുള്ളിൽ കഴിഞ്ഞ സമയത്ത് ആശങ്കപ്പെട്ടിരുന്നുള്ളുവെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ. 23 ദിവസത്തെ ജയിൽവാസത്തിനു ശേഷം പുറത്തെത്തിയ സുരേന്ദ്രൻ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു. നാമജപ പ്രതിഷേധം ഉൾപ്പെടെയുള്ള സമാധാനപരമായ പ്രക്ഷോഭങ്ങളിൽ തുടർന്നും പങ്കെടുക്കും. ശബരിമലയിലെ ആചാരലംഘനത്തിനെതിരെയുള്ള സമരം തുടരുമെന്നും സുരേന്ദ്രൻ പറഞ്ഞു. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ കുറ്റബോധം തോന്നുകയോ ചെയ്തിട്ടില്ല. ശബരിമലയെ തകർക്കാനുള്ള പിണറായി വിജയൻ സർക്കാരിന്റെ നിഗൂഢനീക്കങ്ങൾക്കെതിരെ വിശ്വാസികളെ അണിനിരത്തി സമരം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുമുടിക്കെട്ട് തട്ടിത്തെറിപ്പിക്കാൻ പോലീസ് രണ്ടുതവണ ശ്രമിച്ചു. ജാമ്യവ്യവസ്ഥയിൽ ഇളവുതേടി ഹൈക്കോടതിയെ സമീപിക്കും. ഒരു തരത്തിലുള്ള നിയമലംഘനവും നടത്തിയിട്ടല്ല. ആചാരലംഘനങ്ങൾക്കെതിരെ പ്രതിഷേധം തുടരും തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി തന്നെ നിശ്ചയിക്കുമെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു Read more....കെ സുരേന്ദ്രൻ ജയിൽ മോചിതനായി content highlights:k surendrans reaction after being released from jail


from mathrubhumi.latestnews.rssfeed https://ift.tt/2L2EOGM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages