ശൂന്യമായിക്കിടക്കുന്ന ചൊവ്വാഗ്രഹത്തിലെ ശബ്ദം കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി കേൾക്കാം. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് ചൊവ്വാഗ്രഹത്തിൽ നിന്നുമുള്ള ശബ്ദം പുറത്തുവിട്ടത്. നാസയുടെ ഇൻസൈറ്റ് ലാന്ററാണ് ചുവന്ന ഗ്രഹത്തിലെ കാറ്റിന്റെ ഹൂങ്കാര ശബ്ദം പകർത്തിയത്. ഇൻസൈറ്റ് ലാന്ററിന്റെ സോളാർ പാനലിന് മുകളിൽകൂടി മണിക്കൂറിൽ 10 മുതൽ 15 മൈൽ വേഗത്തിൽ വീശുന്നകാറ്റിന്റെ ശബ്ദമാണിത്. അമേരിക്കൻ പ്രാദേശിക സമയം വൈകീട്ട് അഞ്ച് മണിക്ക് തെക്ക് കിഴക്ക് ഭാഗത്ത് നിന്നും വടക്ക് കിഴക്ക് ഭാഗത്തേക്ക് സഞ്ചരിച്ച കാറ്റിന്റെ ശബ്ദമാണ് പകർത്തിയതെന്ന് ഇൻസൈറ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ബ്രൂസ് ബാനെർട് പറഞ്ഞു. എയർ പ്രഷർ സെൻസർ, സീസ്മോമീറ്റർ എന്നീ രണ്ട് സെൻസറുകളാണ് കാറ്റിന്റെ കമ്പനം പകർത്തിയത്. 15 മിനിറ്റ് ദൈർഘ്യമാണ് ഈ ശബ്ദരേഖയ്ക്കുള്ളത്. നവംബർ 26നാണ് ഇൻസൈറ്റ് ലാന്റർ ചൊവ്വാ ഗ്രഹത്തിലെത്തിയത്. ചൊവ്വയുടെ ആന്തരിക ഘടന പഠിക്കുന്നതിന് വേണ്ടിയാണ് ഇൻസൈറ്റ് ലാന്റർ രൂപകൽപന ചെയ്തിട്ടുള്ളത്. ഗ്രഹത്തിന്റെ താപനിലയറിയുന്നതിനായി ഇൻസൈറ്റ് പേടകം ചൊവ്വയുടെ പ്രതലത്തിൽ ഇതുവരെ നടത്തിയതിനേക്കാൾ കൂടുതൽ ആഴത്തിലുള്ള ഖനനം നടത്തും. ഒരു യന്ത്ര ചുറ്റികയും പ്രകമ്പനം അളക്കുന്നതിനുള്ള സംവിധാനവും മാർസ് ഇൻസൈറ്റ് ലാന്ററിനുണ്ട്. ചൊവ്വാ പ്രതലത്തിൽ നേരിട്ട് സ്ഥാപിക്കുന്ന അത്യാധുനിക സീസ്മോമീറ്ററിലൂടെ ചൊവ്വയുടെ പ്രകമ്പനങ്ങൾ അഥവാ ചൊവ്വാകുലുക്കങ്ങളുമായി ബന്ധപ്പെട്ട ആദ്യ വിവരങ്ങൾ കണ്ടെത്താൻ ഇൻസൈറ്റ് ലാന്റർ ശ്രമിക്കും. ഏകദേശം നൂറ് കോടി ഡോളറാണ് (6817 കോടിയിലധികം രൂപ) പദ്ധതിയുടെ ചിലവ്. നാസ പുറത്തുവിട്ട ശബ്ദം താഴെയുള്ള വീഡിയോയിൽ കേൾക്കാം #Mars, I hear you and I'm feeling the good vibrations left in the wake of your Martian winds. Take a listen to the #SoundsOfMars I've picked up. 🔊 More on https://t.co/auhFdfiUMg pic.twitter.com/shVmYbfHRs — NASA InSight (@NASAInSight) December 7, 2018
from mathrubhumi.latestnews.rssfeed https://ift.tt/2E7StLh
via
IFTTT
No comments:
Post a Comment