രണ്ടരമാസത്തിനിടെ ആറാമത്തെ ഹര്‍ത്താല്‍; അനിവാര്യമെന്ന് ബി.ജെ.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

രണ്ടരമാസത്തിനിടെ ആറാമത്തെ ഹര്‍ത്താല്‍; അനിവാര്യമെന്ന് ബി.ജെ.പി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പെട്രോളൊഴിച്ച് ജീവനൊടുക്കിയ വേണുഗോപാലൻ നായരോടുള്ള ആദര സൂചകമായി ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നു. അപ്രതീക്ഷിതമായ ഹർത്താൽ അറിയാതെ യാത്ര തുടങ്ങിയ നിരവധി പേർ വലഞ്ഞു. റീജ്യണൽ കാൻസർ സെന്ററുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് രാവിലെ ട്രെയിനിൽ വന്നിറങ്ങിയവർ തമ്പാനൂരിൽ കുടുങ്ങി. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതിവിധി വന്നശേഷം ബി.ജെ.പി.യും സംഘപരിവാർ സംഘടനകളും നടത്തുന്നത് ആറാമത്തെ ഹർത്താലാണ് വെള്ളിയാഴ്ചത്തേത്.ഹർത്താലുകൾ എല്ലാം ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന് ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ പറഞ്ഞു. എന്നാൽ ചില ഹർത്താലുകൾ അനിവാര്യമാണ്- അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് തമ്പാനൂരിൽ പോലീസ് ഏർപ്പെടുത്തിയ വാഹനങ്ങളിൽ ജനങ്ങളെ അതാത് സ്ഥലങ്ങളിലെത്തിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളും കാറുകളും പതിവുപോലെ നിരത്തിലുണ്ട്. കൊച്ചി നഗരത്തിലും വടക്കൻ ജില്ലകളിലും സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനു മുന്നിൽ നിർത്തിയിട്ട മൂന്ന് ബസുകളുടെ ചില്ലുകൾ തകർത്തു. പുലർച്ചെ മൂന്നരയോടെയാണ് സംഭവം. വാഹനങ്ങൾ തടയുകയോ നിർബന്ധമായി കടകൾ അടപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ ഉടൻതന്നെ കർശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്. ഓഫീസുകളും മറ്റും സുഗമമായി പ്രവർത്തിക്കാനുള്ള നടപടികളെടുക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശവും നൽകിയിട്ടുണ്ട്. സിനിമാ റിലീസ് മാറ്റിവെച്ചിട്ടില്ലാത്തതിനാൽ പ്രത്യേക ഷോയ്ക്ക് രാവിലെ തന്നെ ആരാധകർ തിയേറ്ററുകളിലെത്തി content highlights:BJP Harthal begins


from mathrubhumi.latestnews.rssfeed https://ift.tt/2QSfKrp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages