ചലച്ചിത്ര പ്രമുഖരുടെ അധികഭൂമി കണ്ടുകെട്ടാനൊരുങ്ങി സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

ചലച്ചിത്ര പ്രമുഖരുടെ അധികഭൂമി കണ്ടുകെട്ടാനൊരുങ്ങി സർക്കാർ

എടപ്പാൾ: മലയാള സിനിമാ രംഗത്തെ നടീനടന്മാരടക്കമുള്ള പ്രമുഖരുടെ കൈവശമുള്ള അധികഭൂമി കണ്ടെത്തി തിരിച്ചുപിടിക്കാൻ സർക്കാർ നടപടി തുടങ്ങി. കേരള ആർട്സ് ലവേഴ്സ് അസോസിയേഷന്റെ നിവേദനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. പരാതി മുഖ്യമന്ത്രി അഡീഷണൽ ചീഫ് സെക്രട്ടറി മുഖേന റവന്യൂ മന്ത്രിക്ക് കൈമാറി. മന്ത്രിയുടെ നിർദേശപ്രകാരം ലാൻഡ് റവന്യൂ കമ്മിഷണർ ഇതിൽ തുടർനടപടികൾ തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടമായി സിനിമക്കാരുടെ ഭൂവിവരം ശേഖരിച്ച് നൽകാനാണ് കളക്ടർമാർക്കും തഹസിൽദാർമാർക്കും നൽകിയിട്ടുള്ള നിർദേശം. ബന്ധപ്പെട്ട ജില്ലാ രജിസ്ട്രാർ, സബ് രജിസ്ട്രാർ, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽനിന്ന് ഭൂമി സംബന്ധിച്ച ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് എത്രയും പെട്ടെന്ന് ലഭ്യമാക്കാനാണ് തഹസിൽദാർമാർക്ക് നൽകിയ സർക്കുലറിൽ പറയുന്നത്. ആരോപണം ശരിയെന്നുകണ്ടാൽ തുടർനടപടിയുണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. കേരള ആർട്സ് ലവേഴ്സ് അസോസിയേഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ യു.കെ. ദാമോദരൻ 2017 ഓഗസ്റ്റിലാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. കലാ ആസ്വാദകരുടെ പണമാണ് നടീ-നടൻമാർക്കും സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും ലഭിക്കുന്ന വലിയ പ്രതിഫലം. ഈ പണമാണ് ഇവർ റിയൽ എസ്റ്റേറ്റ് ബിസിനസിലും മദ്യ-മയക്കുമരുന്ന് മാഫിയാ പ്രവർത്തനങ്ങളിലുമൊക്കെയായി വിനിയോഗിക്കുന്നതെന്ന് നിവേദനത്തിൽ ആരോപിക്കുന്നു. നൂറുകണക്കിന് ഏക്കർ ഭൂമി കൈവശംവെക്കുന്ന ഇവരുടെ സ്വത്തുക്കളുടെ വിവരം കണ്ടെത്തി പരിധിക്കു പുറത്തുള്ളത് തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാണ് ആവശ്യം. സംസ്ഥാനത്ത് ഭൂപരിഷ്കരണ നിയമപ്രകാരം വ്യക്തിക്ക് 15 ഏക്കർ ഭൂമിയാണ് കൈവശം വെക്കാവുന്നത്. ഇതൊരു തുടക്കം നടീനടന്മാർക്കും സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കുമെല്ലാം നിയമം ബാധകമാണ്. നിവേദനം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതൊരു തുടക്കമാണ്. 15 ഏക്കറിലധികം ഭൂമിയുള്ള എല്ലാവരെയും കണ്ടെത്തി തിരിച്ചുപിടിക്കാനാണ് തീരുമാനം. -ലാൻഡ് ബോർഡ് അധികൃതർ ഭൂരഹിതരോടുള്ള സർക്കാരിന്റെ കടമ കേരളത്തിലെ ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും നൽകുക സർക്കാരിന്റെ കടമയാണ്. സിനിമക്കാർക്ക് ഇത്രയേറെ സ്വത്തുണ്ടായിട്ട് കാര്യമില്ല. മരിച്ചാൽ അന്തിയുറങ്ങാൻ പോലും ഭൂമിയില്ലാത്ത ആയിരങ്ങളാണ് നാട്ടിലുള്ളത്. ഇവരെ സഹായിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. -യു.കെ. ദാമോദരൻ, കേരള ആർട്സ് ലവേഴ്സ് അസോസിയേഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ content highlights:extra land, movie artists, malayalam cinema


from mathrubhumi.latestnews.rssfeed https://ift.tt/2Ed16UW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages