ഗുവഹാട്ടി:മുഗളന്മാരെ പോലെ ഇന്ത്യൻ സംസ്കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കുകയാണ് കമ്യൂണിസ്റ്റുകളുടെ ലക്ഷ്യമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ഇടതുഭരണത്തെ സംസ്ഥാനത്ത് നിന്ന് നീക്കാനായതു കൊണ്ട് ത്രിപുരയിൽ അവരുടെ പദ്ധതി നടപ്പിലായില്ലെന്നും ബിപ്ലബ് കൂട്ടിച്ചേർത്തു. അഖില ഭാരതീയ ഇതിഹാസ് സങ്കലൻ യോജന സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ബിപ്ലബ് ഇക്കാര്യം പറഞ്ഞത്. ത്രിപുര കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിക്കുകയും പൗരാണിക ഭാരത സംസ്കാരത്തെ പിന്തുടരാൻ തീരുമാനിക്കുകയും ചെയ്തുവെന്ന് ബിപ്ലബ് പറഞ്ഞു. ജനങ്ങളുടെ കഴുത്ത് ഞെരിച്ച് അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ് കമ്യൂണിസ്റ്റുകളുടെ അജണ്ടയെന്ന് ബിപ്ലബ് കുമാർ കൂട്ടിച്ചേർത്തു. ലോകം മുഴുവൻ ചുവപ്പിക്കുക എന്നത് കമ്യൂണിസ്റ്റുകളുടെ വിജയം കാണാത്ത ലക്ഷ്യമായിരുന്നെന്നും എന്നാൽ രാജ്യത്തെ കാവിപുതപ്പിക്കലല്ല ബിജെപിയുടെ ലക്ഷ്യമെന്നും ബിപ്ലബ് പറഞ്ഞു. മുഗൾ, ബ്രിട്ടീഷ് ഭരണാധികാരികൾ ഭാരതസംസ്കാരത്തെ തച്ചുടയ്ക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും അതേ ശ്രമമാണ് ഇപ്പോൾ ഇടതുകക്ഷികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ബിപ്ലബ് പരിഹസിച്ചു. ചടങ്ങിൽ നിരവധി ചരിത്രപുസ്തകങ്ങളുടെ പ്രകാശനവും ബിപ്ലബ് കുമാർ നിർവഹിച്ചു. Content Highlights: Communists Trying To Destroy Indian Culture says Biplab Deb, BJP, Communists
from mathrubhumi.latestnews.rssfeed http://bit.ly/2VaMZFQ
via
IFTTT
No comments:
Post a Comment