ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാനടത്താനിരുന്ന രഥയാത്രയ്ക്ക്അനുമതി നിഷേധിച്ച സംഭവത്തിൽതൃണമൂൽനേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശവുമായി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. ബംഗാളിൽ ഭീകര ഭരണമാണെന്ന് ആരോപിച്ച അമിത് ഷാ മമത ജനാധിപത്യത്തെ ഞെക്കികൊല്ലുകയാണെന്നും കൂട്ടിച്ചേർത്തു. രഥയാത്ര മുന്നോട്ട് പോകുക തന്നെ ചെയ്യും. ആർക്കും തങ്ങളെ തടയാനാവില്ല - അമിത് ഷാ വ്യക്തമാക്കി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ സീറ്റ് നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി രഥയാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. യാത്രക്ക് അനുമതി നിഷേധിച്ച സംസ്ഥാന സർക്കാരിന്റെ നടപടി കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി ശരി വെച്ചിരുന്നു.വിധിക്കെതിരെ ഡിവിഷൻ ബഞ്ചിനെ സമർപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. കൂച്ച് ബെഹാറിൽ നിന്ന് യാത്ര തുടങ്ങാനായാരിന്നു ബി.ജെ.പി പദ്ധതി.കൂച്ച് ബെഹാർ വർഗീയ സംഘർഷത്തിന് സാധ്യതയുള്ള ജില്ലയാണെന്നും അമിത് ഷായുടെ രഥയാത്രയ്ക്കിടെ അക്രമം ഉണ്ടായേക്കുമെന്ന റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. മുതിർന്ന ബി.ജെ.പി നേതാക്കളും മറ്റുസ്ഥലങ്ങളിൽ നിന്നുള്ള ബി.ജെ.പി പ്രവർത്തകരും ജില്ലയിലെത്തുന്നത് സംഘർഷത്തിന് ഇടയാക്കുമെന്നാണ് സർക്കാരിന്റെ വാദം. ബി.ജെ.പി ഭരിക്കാത്ത ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നായ ബംഗാളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തെരഞ്ഞെടുപ്പാണ് ബി.ജെ.പി നടത്തുന്നത്. ആകെയുള്ള 42 സീറ്റുകളിൽ പകുതി സീറ്റെങ്കിലും നേടുക എന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. നിലവിൽ ബി.ജെ.പിക്ക് രണ്ട് ലോക്സഭാ സീറ്റ് മാത്രമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലൂടെയും ബി.ജെ.പി രഥയാത്ര കടന്നു പോകും. യാത്രകൾ സംഗമിക്കുന്ന കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ പങ്കെടുത്തേക്കും. content highlights:amit shah,mamta banerjee,rath yatra
from mathrubhumi.latestnews.rssfeed https://ift.tt/2PpB2rw
via
IFTTT
No comments:
Post a Comment