മോദിക്ക് കീഴില്‍ ഇന്ത്യ കരുത്തുറ്റ വളര്‍ച്ച നേടി- ഐഎംഎഫ് സാമ്പത്തിക വിദഗ്ദ്ധന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

മോദിക്ക് കീഴില്‍ ഇന്ത്യ കരുത്തുറ്റ വളര്‍ച്ച നേടി- ഐഎംഎഫ് സാമ്പത്തിക വിദഗ്ദ്ധന്‍

വാഷിങ്ടൺ: കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇന്ത്യയുടെ വളർച്ച അത്യന്തം കരുത്താർന്നതെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ദ്ധൻ മൊറീസ് ഓബ്സറ്റ്ഫെൽഡ്. ജിഎസ്ടിയടക്കമുള്ള അടിസ്ഥാന സാമ്പത്തിക പരിഷ്കാരങ്ങൾ രാജ്യത്ത് നടപ്പാക്കിയതിനെയും അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയിൽ ചില അടിസ്ഥാനപരമായ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ജിഎസ്ടിയടക്കമുള്ള ഇതിൽ ഉൾപ്പെടും. അവസാന നാല് വർഷത്തിൽ ഇന്ത്യയുടെ വളർച്ച കൂടുതൽ കരുത്ത് നേടിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ വർഷത്തെ മൂന്നാം പാദത്തെ അടിസ്ഥാനമാക്കിയല്ല ഞാൻ പറയുന്നത്. പൊതുവെയുള്ള വിലയിരുത്തലാണെന്നും അദ്ദേഹം വ്യക്തമാക്കി. എളുപ്പത്തിൽ പരിക്കേൽക്കുന്ന കാര്യങ്ങളും ഇതിൽ പ്രധാനമാണ്. അതുക്കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് വരുന്നത് പോലും പരിഷ്കരണ പ്രക്രിയയിൽ പ്രധാന്യമുള്ളതും ക്രമീകരണം നടത്തേണ്ടതുമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കൂടുതൽ സ്പഷ്ടമാകാൻ സാധ്യതയുള്ള ഒരു പ്രശ്നം ബാങ്കിതര ധനകാര്യ മേഖലയാണ്. ഷോഡോ ബാങ്കിങ് എന്നാണ് ഇതിനെ വിളിക്കുക. കർശനമായ മേൽനോട്ടത്തിന്റെ ഒരു വെല്ലുവിളി ഇതുയർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊറീസ് ഓബ്സറ്റ്ഫെൽഡ് ഈ മാസം അവസാനത്തോടെ ഐഎംഎഫിൽ നിന്ന് വിരമിക്കും. ഈ സ്ഥാനത്തേക്ക് മലയാളിയായ ഗീതാ ഗോപീനാഥാണ് എത്തുക. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനും ഐഎംഎഫിൽ മുഖ്യ സാമ്പത്തിക വിദഗ്ദ്ധനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. Content Highlights:IMF Chief Economist.Modi Government, "Very Solid" Growth, GST


from mathrubhumi.latestnews.rssfeed https://ift.tt/2G8LXqn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages