കോഴിക്കോട് അഞ്ചുവയസ്സുകാരിയെ മാളില്‍ മറന്നു; അറിഞ്ഞത് പോലീസ് വിളിച്ചപ്പോള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

കോഴിക്കോട് അഞ്ചുവയസ്സുകാരിയെ മാളില്‍ മറന്നു; അറിഞ്ഞത് പോലീസ് വിളിച്ചപ്പോള്‍

കോഴിക്കോട്: ഷോപ്പിങ് കഴിഞ്ഞുമടങ്ങിയ കുടുംബം അഞ്ചുവയസ്സുകാരിയെ മാളിൽ മറന്നു. വീട്ടിലെത്തി പോലീസ് വിളിച്ചപ്പോഴാണ് കൂടെ കുട്ടിയില്ലെന്ന കാര്യം അറിയുന്നത്. ശനിയാഴ്ച രാത്രി ഹൈലൈറ്റ് മാളിലാണ് സംഭവം. വടകര സ്വദേശിയായ കുട്ടി പിതാവിന്റെ സഹോദരിയുടെ കൂടെയാണ് ഷോപ്പിങ് മാളിലെത്തിയത്. രാത്രി 11-ന് മാൾ അടയ്ക്കുമ്പോഴാണ് കുട്ടിയെ മാളിൽ കണ്ടത്. തുടർന്ന് സുരക്ഷാജീവനക്കാർ വനിതാ ഹെൽപ്പ് ലൈനിൽ അറിയിച്ചു. പോലീസെത്തി വിവരം അന്വേഷിച്ചപ്പോൾ കുട്ടിക്ക് സ്കൂളിന്റെ പേരുമാത്രമേ അറിയുകയുണ്ടായിരുന്നുള്ളൂ. തുടർന്ന് വിവിധ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടു. ഒടുവിൽ കുറ്റ്യാടി എസ്.ഐ. സ്കൂളിലെ അധ്യാപകർ വഴി കുട്ടിയുടെ പിതാവിന്റെ ജ്യേഷ്ഠന്റെ ഫോൺനമ്പർ സംഘടിപ്പിച്ചു. പെൺകുട്ടിയുടെ പിതാവ് വിദേശത്താണ്. മാതാവ് ഇതൊന്നും അറിയാതെ വീട്ടിലുമായിരുന്നു. പോലീസ് കുട്ടിയുടെ പിതാവിന്റെ ജ്യേഷ്ഠനുമായി ഫോണിൽ സംസാരിക്കുമ്പോഴാണ് ഷോപ്പിങ് കഴിഞ്ഞ് സംഘം വീട്ടിൽ തിരിച്ചെത്തിയത്. തുടർന്നാണ് കുട്ടി കാറിൽ ഇല്ലാത്തവിവരം ഇവർ അറിയുന്നത്. ബന്ധുവിന്റെ കല്യാണത്തിന് വസ്ത്രങ്ങൾ എടുക്കാനെത്തിയതായിരുന്നു സംഘം. എട്ട് കുട്ടികൾ സംഘത്തിലുണ്ടായിരുന്നു. രാത്രി രണ്ടുമണിയോടെ കുട്ടിയെ ഉമ്മയും ബന്ധുക്കളുമെത്തി വനിതാ സ്റ്റേഷനിൽനിന്ന് കൂട്ടിക്കൊണ്ടുപോയി. content highlights:girl abandoned by relatives, mall, kozhikode


from mathrubhumi.latestnews.rssfeed https://ift.tt/2E8KJst
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages