വൈന്‍ സഹസ്ഥാപകന്‍ കൊളിന്‍ ക്രോള്‍ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

വൈന്‍ സഹസ്ഥാപകന്‍ കൊളിന്‍ ക്രോള്‍ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍

ന്യൂയോർക്ക്: ഹ്രസ്വ വീഡിയോ സേവനമായ വൈൻ, ജനപ്രിയ ഗെയിം ആപ്പ് എച്ച് ക്യു ട്രിവിയ എന്നിവയുടെ സഹസ്ഥാപകൻ കൊളിൻ ക്രോളിനെ (34) ന്യൂയോർക്കിലെ അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അമിത മരുന്ന് ഉപയോഗം മൂലമാണ് മരണമെന്നാണ് കരുതുന്നത്. മാൻഹട്ടനിലുള്ള അപ്പാർട്ട്മെന്റ് മുറിയിലാണ് ക്രോളിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോളിൻ ക്രോൾ, റുസ് യുസുപോവ്, ഡോം ഹോഫ്മാൻ എന്നിവർ ചേർന്ന് ആരംഭിച്ച വൈൻ സേവനം 2012 ൽ ട്വിറ്റർ ഏറ്റെടുത്തിരുന്നു. ഇത് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. 2017 ഓഗസ്റ്റിലാണ് വൈൻ സഹസ്ഥാപകരായ കോളിൻ ക്രോളും റുസ് യുസുപോവും എച്ച്ക്യു ട്രിവിയ എന്ന ഗെയിം ആപ്പിന് തുടക്കമിട്ടത്. സെപ്റ്റംബറിലാണ് ക്രോൾ എച്ച്ക്യു ട്രിവിയയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തെത്തിയത്. കഴിഞ്ഞ മാർച്ചിൽ 20 ലക്ഷം ഉപയോക്താക്കളെന്ന നേട്ടത്തിലെത്തിയത്. എന്നാൽ നവംബറിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായിരുന്നു. മോശം പ്രകടനത്തെ തുടർന്ന് ഇദ്ദേഹത്തെ ട്വിറ്ററിൽ നിന്നും പുറത്താക്കിയതാണെന്ന് റിപ്പോർട്ടുകളുണ്ട്. എച്ച്ക്യു ട്രിവിയയിലും മോശം പെരുമാറ്റത്തിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ ആരോപണങ്ങളുണ്ടെന്നാണ് വിവരം. Content Highlights:Vine Co-Founder Colin Kroll , Found Dead In US Apartment


from mathrubhumi.latestnews.rssfeed https://ift.tt/2CgixCC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages