സലാല: ഒമാൻ തലസ്ഥാനമായ സലാലക്കടുത്ത് മിർമ്പാതിലുണ്ടായ വാഹന അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം സ്വദേശികളാണ് മൂന്ന് പേരും. പള്ളിക്കൽബസാർ സ്വദേശികളായ അസൈനാർ, സലാം, കക്കാട് കരിമ്പിൽ ഇ.കെ. അഷ്റഫ് ഹാജി എന്നിവരാണ് മരിച്ചത്. സലാലയിൽ അവധി ആഘോഷിക്കാനായി വന്നവരായിരുന്നു ഇവർ. ഇവർ സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കിലിടിച്ചാണ് അപകടം.നാലു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാലമനായ ഉമ്മർ എന്നയാളെ നിസാര പരിക്കുകളേടെ സലാല ഖാബൂസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. Content Highlights: salalah accident,three malayalees killed oman accident,malappurampallikkal bazar
from mathrubhumi.latestnews.rssfeed https://ift.tt/2AKp4Dr
via
IFTTT
No comments:
Post a Comment