മുത്തലാഖ് പ്രാകൃതമായ ആചാരമാണെന്നും അത് നിർത്തലാക്കണമെന്നും തുറന്നടിച്ച് നസീറുദ്ദീൻ ഷാ. ഇന്ത്യ ടുഡേക്കു നൽകിയ അഭിമുഖത്തിനിടെയാണ് ഷാ ഇക്കാര്യം പറഞ്ഞത്. അത് തീർച്ചയായും ദുർവ്യാഖ്യാനിക്കപ്പെട്ട ദുരാചാരം തന്നെയാണ്. അതു ഇനിയും പിൻതുടരണമെന്ന് എനിക്ക് അഭിപ്രായമില്ല. അക്കാര്യത്തിൽ എനിക്കൊരിക്കലും രണ്ടഭിപ്രായമില്ല. മനസ്സാക്ഷിക്കുത്തുമില്ല.ഷാ ആഞ്ഞടിച്ചു മുത്തലാഖ് ശിക്ഷാർഹമാക്കണോ വേണ്ടയോ എന്ന വിഷയം രാജ്യം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കാലമേറെയായി. നിലവിലെ നിയമമനുസരിച്ച് ഭർത്താക്കൻമാർക്ക് മൂന്നു വർഷം വരെ തടവുശിക്ഷയുണ്ട്. വിഷയം വ്യാഴാഴ്ച്ച ലോക് സഭയിൽ ചർച്ചയ്ക്കു വച്ചിരിക്കയാണ്. മുത്തലാഖ് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്നുമാണ് കഴിഞ്ഞ വർഷം സുപ്രിം കോടതി വിധിച്ചത്. മതസംബന്ധിയായ വിഷയങ്ങളെക്കുറിച്ചുള്ള വിവാദ പ്രതികരണങ്ങളിലൂടെ ഷാ നേരത്തെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ അഭിപ്രായങ്ങളിൽ പശ്ചാത്താപമില്ല എന്നും അദ്ദേഹം പ്രതികരിച്ചു. Content Highlights :Naseeruddin Shah about instant triple talaq loksabha live discussions on thursday, Naseeruddin Shah actor, instant Triple Talaq
from mathrubhumi.latestnews.rssfeed http://bit.ly/2rZD4FG
via
IFTTT
No comments:
Post a Comment