തിരുവനന്തപുരം: ചലച്ചിത്രമേളയിൽ ജൂറി ചെയർമാൻ കൂടിയായ ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ മുഹമ്മദ് - ദ മെസെഞ്ചർ ഓഫ് ഗോഡ് എന്ന ചിത്രം പ്രദർശിപ്പിക്കാതിരുന്നതിൽ ഡെലിഗേറ്റുകളുടെ പ്രതിഷേധം. ചൊവ്വാഴ്ച ഉച്ചയ്ക്ക് കൈരളി തിയറ്ററിനു മുന്നിൽ മുദ്രാവാക്യം വിളികളുമായാണ് ഡെലിറ്റുകൾ പ്രതിഷേധമുയർത്തിയത്. മജീദിയുടെ ചിത്രം പ്രദര്ശിപ്പിക്കാത്തതു അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇത്തവണത്തെ മേളയിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയതും മജീദിയായിരുന്നു. 2015ൽ പുറത്തിറങ്ങിയ മുഹമ്മദ് - ദ മെസെഞ്ചർ ഓഫ് ഗോഡ് പ്രവാചകൻ മുഹമ്മദിന്റെ ബാല്യകാലത്തെ അടയാളപ്പെടുത്തുന്ന ചിത്രമാണ്. ജൂറി ഫിലിംസ് വിഭാഗത്തിൽ തിങ്കളാഴ്ച രാത്രി നിശാഗന്ധിയിലായിരുന്നു ചിത്രം പ്രദർശിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ, കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ സെൻസർ അനുമതി ലഭിക്കാത്തതിനാൽ പ്രദർശനം റദ്ദാക്കുകയാണെന്ന് സംഘാടകർ അറിയിക്കുകയായിരുന്നു. ബുധനാഴ്ച ചിത്രത്തിന്റെ ഒരു പ്രദർശനം കൂടി ഷെഡ്യൂൾ ചെയ്തിട്ടുണ്ടെങ്കിലും അതും നടത്താനാകുമെന്ന് ഉറപ്പില്ല. ContentHighlights:Mohammad the messenger, majeed majidi, IFFK, Thiruvanathapuram, protest in iffk
from mathrubhumi.latestnews.rssfeed https://ift.tt/2zRJ73k
via
IFTTT
No comments:
Post a Comment