ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിന് നൽകാൻ നിയമപരമായി കഴിയുമോയെന്ന് പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം. ഐടി ആക്ട് അടക്കമുള്ള നിയമങ്ങൾ പ്രകാരം മെമ്മറി കാർഡ് ലഭിക്കാൻ പ്രതിക്ക് അവകാശം ഉണ്ടോയെന്ന് ബോധ്യപ്പെടുത്താൻ ദിലീപിന്റെ അഭിഭാഷകന് കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ ഡിസംബർ 11 ന് വാദം കേൾക്കും. നോട്ടീസ് അയക്കാതെയാണ് കേസ് മാറ്റിയത്. മെമ്മറി കാർഡ് രേഖയല്ലെന്നും നൽകിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെന്നുമുള്ള ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാൽ താൻ നിരപരാധിയാണെന്നും മെമ്മറി കാർഡിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും ദിലീപ് വാദിച്ചു. കാർഡ് കിട്ടിയാൽ പോലീസ് കേസ് വ്യാജമാണെന്ന് തെളിയിക്കുമെന്നും ദിലീപിന് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി വാദിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കാൻ ദിലീപിന് അവകാശമുണ്ടെന്ന് മുകുൾ റോഹ്തഗി വാദിച്ചു. ദൃശ്യങ്ങളുടെ പകർപ്പ് എങ്ങനെ നൽകാനാകുമെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ചോദിച്ചു. ഇ മെയിൽ ആണെങ്കിൽ പ്രിന്റ് എടുക്കാം. ദൃശ്യങ്ങൾ എങ്ങനെ പ്രിന്റ് എടുക്കുമെന്ന് കോടതി ചോദിച്ചു. സിആർപിസി 207 പ്രകാരം മെമ്മറി കാർഡിന്റെ പകർപ്പ് നൽകാനാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് റോഹ്തഗി മറുപടി നൽകി. മെമ്മറികാർഡ് രേഖയല്ല, അത് പുറത്തുവിട്ടാൽ ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മെമ്മറി കാർഡ് രേഖയാണെന്ന് കരുതിയാലും അതിന്റെ സെൻസിറ്റീവ് സ്വഭാവം പരിഗണിക്കുമ്പോൾ നൽകാൻ ആകില്ലെന്ന ഹൈക്കോടതി തീർപ്പ് ശരിയല്ലേയെന്നും കോടതി ചോദിച്ചു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണ്. ഏഴോളം ദൃശ്യങ്ങൾ ഒരുമിപ്പിച്ചതാണ് കാർഡിലുള്ളത്. മെമ്മറി കാർഡ് നൽകാതിരിക്കാൻ പറഞ്ഞ വാദങ്ങൾ അപ്രസക്തമാണ് തുടങ്ങിയ വാദങ്ങളാണ് റോത്തഗി ഉന്നയിച്ചത്. മെമ്മറി കാർഡ് പോലീസ് റിപ്പോർട്ടിന്റെ ഭാഗമാണോയെന്ന് കോടതി ചോദിച്ചു. അതേയെന്നായിരുന്നു മുകുൾ റോഹ്തഗിയുടെ മറുപടി മെമ്മറി കാർഡ് രേഖയല്ലെന്ന കാര്യം അപ്പോൾ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ആവർത്തിച്ചു. ഭാഗമാണെന്നാണ് റോഹ്തഗി മറുപടി നൽകിയത്. പോലീസ് രേഖയിൽ ഈ വസ്തു മെറ്റീരിയൽ ആയാണോ രേഖയായാണോ നിർവചിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു. പോലീസ് റിപ്പോർട്ടിന്റെ ഭാഗമായ രേഖയാണ് മെമ്മറി കാർഡെങ്കിൽ മറ്റുബുദ്ധിമുട്ടുകൾ ഇല്ലെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ പറഞ്ഞു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ലഭിച്ചാൽ പ്രോസിക്യൂഷൻ കേസ് വ്യാജമെന്ന് തെളിയിക്കാമെന്ന് റോഹ്തഗി പറഞ്ഞു. പോലീസ് റിപ്പോർട്ടിൽ രേഖയായി മെമ്മറി കാർഡ് ചേർത്തിട്ടില്ലെങ്കിൽ അത് രേഖയെന്ന് പരിഗണിച്ച് സിആർപിസി പ്രകാരം നൽകാനാകില്ലെന്ന് കോടതി. മെമ്മറി കാർഡ് ലഭിക്കാൻ നിയമപ്രകാരം അർഹതയുണ്ടെന്ന് തെളിയിക്കാമെന്ന് റോഹ്തഗി കോടതിയെ അറിയിച്ചു. അതേസമയം ദിലീപിന്റെ ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർത്തു. മെമ്മറി കാർഡ് മെറ്റീരിയൽ ആയാണ് പരിഗണിച്ചതെന്നും അതിനാൽ അത് നൽകാൻ ആകില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പ്രതിക്ക് കണ്ടു പരിശോധിക്കാം. കോപ്പി നൽകാൻ കഴിയില്ല. ഗുരുതരമായ കേസ് ആണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കൗണ്സൽ ജി പ്രകാശ്, മുതിർന്ന അഭിഭാഷകൻ ഹരേന് പി റാവൽ എന്നിവരാണ് ഹാജരായത്. ഇതോടെയാണ് മെമ്മറി കാർഡ് കേസിൽ എന്തുതെളിവായാണ് പരിഗണിച്ചതെന്ന് പരിശോധിക്കാൻ കോടതി തീരുമാനിച്ചത്. തീരുമാനം. ഐടി. നിയമം അടക്കം പ്രതിക്ക് മെമ്മറികാർഡിന്റെ പകർപ്പ് നൽകാൻ സാധിക്കുമോയെന്ന് പരിശോധിക്കും. ഇക്കാര്യത്തിൽ ഡിസംബർ 11 വാദം കേൾക്കും. Content Highlights: Acres Abduction case, Dileep, Supreme Court
from mathrubhumi.latestnews.rssfeed https://ift.tt/2rgrUMf
via
IFTTT
No comments:
Post a Comment