ഹൈദരാബാദ്: മൃഗശാലയിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറിടിച്ച് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിദ്ദീഖിന്റെ മകൻ മുഹമ്മദ് ഒമർ സിദ്ദീഖ് അഹമ്മദാണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. ക്രിസ്മസ് അവധി ആഘോഷിക്കാനാണ് മുഹമ്മദ് സിദ്ദീഖും കുടുംബവും ചൊവ്വാഴ്ച ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിലെത്തിയത്. അവധിദിവസമായതിനാൽ മൃഗശാലയിൽ നല്ല ജനത്തിരക്കായിരുന്നു. രണ്ടുവയസുകാരൻ കളിക്കുന്നതിനിടെ അതുവഴിയെത്തിയ ബാറ്ററി കാർ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ഹരിയെ ബഹാദുർപുര പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, സംഭവസമയം ഡ്രൈവർ മദ്യപിച്ചിരുന്നതായി കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. ബാറ്ററിയിൽ പ്രവർത്തിക്കുന്നതിനാൽ വാഹനത്തിന് വേഗത കുറവായിരുന്നിട്ടും ഡ്രൈവർ ബ്രേക്ക് ചവിട്ടാതിരുന്നത് സംശയകരമാണെന്നും ഇവർ പറഞ്ഞു. ഉച്ചയ്ക്ക് 2.30ന് ശേഷം ബാറ്ററി കാറുകൾ സർവ്വീസ് നടത്തരുതെന്നാണ് മൃഗശാലയിലെ നിയമം. സന്ദർശകരുടെ തിരക്ക് കണക്കിലെടുത്താണ് ബാറ്ററി വാഹനങ്ങൾക്ക് ഈ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞദിവസം വൻ ജനതിരക്കുണ്ടായിട്ടും ബാറ്ററി വാഹനങ്ങൾ ഉച്ചയ്ക്കുശേഷവും സർവ്വീസ് നടത്തിയിരുന്നു. Content Highlights:toddler dies after being hit by battery operated car in hyderabad zoo
from mathrubhumi.latestnews.rssfeed http://bit.ly/2rUXCz2
via
IFTTT
No comments:
Post a Comment