നിര്‍മാതാക്കളെ അവഗണിക്കുന്നു; ചലച്ചിത്രമേളയില്‍ പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

നിര്‍മാതാക്കളെ അവഗണിക്കുന്നു; ചലച്ചിത്രമേളയില്‍ പ്രതിഷേധം

തിരുവനന്തപുരം: ചലച്ചിത്ര മേളയിൽ നിർമാതാക്കളെ അവഗണിക്കുന്നെന്ന് ആരോപിച്ച് കൈരളി തിയറ്റർ കോംപ്ലക്സിൽ പ്രതിഷേധം. ഗോവ ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ ഉൾപ്പെടെ പ്രദർശിപ്പിച്ച സിൻജാർ എന്ന ചിത്രത്തിന്റെ നിർമാതാവ് ഷിബു ജി. സുശീലൻ, സംവിധായകൻ പാമ്പള്ളി, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.സുരേഷ്കുമാർ, സെക്രട്ടറി എം.രഞ്ജിത്ത് തുടങ്ങിയവരാണ് പ്രതിഷേധവുമായെത്തിയത്. ചലച്ചിത്ര മേളയിൽ നിർമാതാക്കൾക്ക് ഒരു പരിഗണനയും നൽകുന്നില്ലെന്നും സംവിധായകൻ മാത്രം മതിയെന്ന നിലപാടാണ് സംഘാടകർക്കുള്ളതെന്നും ഷിബു ജി. സുശീലൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പലതവണ മെയിൽ അയച്ച ശേഷമാണ് പാസ് പോലും ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.എഫ്.എഫ്.കെയിൽ ഇന്നലെ സിൻജാറിന്റെ പ്രിവ്യൂ നടന്നപ്പോഴും എനിക്ക് ക്ഷണമുണ്ടായിരുന്നില്ല. സദസിൽ ഞാനുണ്ടെന്ന് സംവിധായകൻ പറഞ്ഞപ്പോഴാണ് വേദിയിലേക്ക് വിളിച്ചത്. അവിടെ മേള ഡെപ്യൂട്ടി ഡയറക്ടറുടെ മുന്നിൽ വെച്ച് ഈ വിഷയമവതരിപ്പിച്ചെങ്കിലുംമറുപടി ഉണ്ടായില്ല. മുമ്പ് ഞാൻ നിർമാതാവായ കെ.ജി.ജോർജിനെക്കുറിച്ചുള്ളഡോക്യുമെന്ററി മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ഇതു തന്നെയായിരുന്നു അനുഭവം. ഐ.എഫ്.എഫ്.കെബുക്ക്ലെറ്റിലും നിർമാതാക്കളെ ഉൾപ്പെടുത്താറില്ല. മുമ്പ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾസാങ്കേതിക പ്രശ്നമെന്നാണ് ചെയർമാൻ മറുപടി നൽകിയത്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല - ഷിബു ജി. സുശീലൻ പറഞ്ഞു. നിർമാതാവിനെ പണം മുടക്കാനുള്ള ഉപകരണം മാത്രമായി കാണരുതെന്നും കലാകാരനായതിനാലാണ് അയാൾ ഇത്തരം ചിത്രങ്ങൾക്കായി പണം മടക്കുന്നതെന്നും സുരേഷ് കുമാർ പറഞ്ഞു. ചലച്ചിത്രമേളകളിൽ കിട്ടുന്ന അംഗീകാരമാണ് അയാൾക്കും ലഭിക്കുന്ന പ്രതിഫലമെന്നും അദേഹം ചൂണ്ടിക്കാട്ടി. നിർമാതാക്കൾ അവഗണിക്കപ്പെടുന്ന പ്രശ്നം മേളയിൽ നേരത്തേയുണ്ട്. പ്രിയദർശൻ ചെയർമാനായിരുന്ന കാലത്ത് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുകയുംഓർഡർ ഇറക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഓർമ. എന്നാൽ ഇപ്പോഴും പഴയ അവസ്ഥ തന്നെയാണുള്ളത്- സുരേഷ് കുമാർ പറയുന്നു. Content Highlights: IFFK 2018, producers protest in IFFK, suresh kumar


from mathrubhumi.latestnews.rssfeed https://ift.tt/2B7LJtw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages