അധികാരത്തിലിരിക്കുന്നവര്‍ ജനവികാരം മാനിക്കണം; ബി.ജെ.പിക്കെതിരെ ആര്‍.എസ്.എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

അധികാരത്തിലിരിക്കുന്നവര്‍ ജനവികാരം മാനിക്കണം; ബി.ജെ.പിക്കെതിരെ ആര്‍.എസ്.എസ്

ന്യൂഡൽഹി: രാമക്ഷേത്ര വിഷയത്തിൽ ബിജെപിയെ വിമശിച്ച് ആർഎസ്എസ്. രാംലീല മേതാനത്ത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന പടുകൂറ്റൻ റാലിയിൽ സംസാരിക്കവേയാണ് ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി പേരെടുത്ത് പറയാതെ ബിജെപിയെ വിമർശിച്ചത്. ഇന്ന് അധികാരത്തിലുള്ളവർ രാമക്ഷേത്ര നിർമ്മാണം സാധ്യമാക്കുമെന്ന് വാക്കു തന്നവരാണ്. ജനങ്ങളെ കേൾക്കാനും അയോധ്യയിൽ രാമക്ഷേത്രം വേണമെന്ന അവരുടെ ആഗ്രഹം പൂർത്തീകരിക്കാനും അധികാരത്തിലുള്ളവർ തയ്യാറാകണം. ഞങ്ങൾ അതിന് വേണ്ടി യാചിക്കുകയല്ല. ഞങ്ങളുടെ വികാരം വെളിപ്പെടുത്തുകയാണ്. രാജ്യത്തിന് രാമരാജ്യം ആവശ്യമാണ്. - ഭയ്യാജി ജോഷി പറഞ്ഞു. രാമക്ഷേത്ര നിർമ്മാണത്തിന് നിയമം ആവശ്യമാണെങ്കിൽ അത് കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്നും ഭയ്യാജി ജോഷി ആവശ്യപ്പെട്ടു. പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിന് തൊട്ടുമുന്നോടിയായിരുന്നു ഡൽഹിയിൽ റാലി സംഘടിപ്പിച്ചത്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നടന്ന കൂറ്റൻ റാലിയിൽ ഒന്നരലക്ഷത്തോളം ആളുകൾ പങ്കെടുത്തതായാണ് റിപ്പോർട്ട്. ഡൽഹിയ്ക്ക് പുറമേ ഉത്തർപ്രദേശിലെ ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗർ, ഭാഗ്പഥ്, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയവരും റാലിയിൽ പങ്കെടുത്തു. Content Highlights:Ram Temple demand ,Bhaiyyaji Joshi,BJP,RSS. VHP


from mathrubhumi.latestnews.rssfeed https://ift.tt/2C0qv2B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages