കൊല്‍ക്കത്ത: വിഖ്യാത ബംഗാളി സിനിമാ സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യസഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കൊല്‍ക്കത്തയിലെ ഭവാനിപോരയിലുള്ള സ്വവസതിയില്‍ വച്ച് രാവിലെ 10.30 ഓടെയാണ് മരണം സംഭവിച്ചത്.
കമ്മ്യൂണിസറ്റ് സഹയാത്രികനായിരുന്ന ഇദ്ദേഹം രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് ഏറെ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് അദ്ദേഹം. ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ജേതാവായ അദ്ദേഹത്തെ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.
ഇന്ത്യന്‍ സിനിമയില്‍ തന്നെ മാറ്റം വരുത്തിയ ഭുവന്‍ഷോം ആണ് അദ്ദേഹത്തെ അന്താരാഷ്ട്ര തലത്തിലേക്ക് തന്നെ ഉയര്‍ത്തിയ ചിത്രം. മൃഗയ, ഏക് ദിന്‍ പ്രതി ദിന്‍ എന്നീ ചിത്രങ്ങള്‍ ലോക ശ്രദ്ധ നേടി. ഇന്ത്യന്‍ സമാന്തര സിനിമയുടെ വക്താവെന്നാണ് മൃണാള്‍സെന്‍ അറിയപ്പെട്ടത്. സത്യജിത് റേ, ഋത്വിക് ഘട്ടക് എന്നിവരുടെ സമകാലികന്‍ കൂടിയായിരുന്നു മൃണാള്‍ സെന്‍.
1953ല്‍ രാത്ത് ബോറെയിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. പിന്നീട് വന്ന നീല്‍ ആകാഷേര്‍ നീചെ പ്രാദേശികമായി അംഗാകാരം നേടിക്കൊടുക്കുകയും ചെയ്തിരുന്നു
ബംഗ്ലാദേശിലെ ഫരീദ്പൂരില്‍ വച്ച് 1923 മെയ് 14 നാണ് അദ്ദേഹം ജനിച്ചത്. ബംഗ്ലാദേശില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം കൊല്‍ക്കത്തയിലേക്ക് വരികയായിരുന്നു. സ്‌കോട്ടിഷ് ചര്‍ച്ച് കോളേജില്‍ ഫിസിക്‌സില്‍ പഠനം പൂര്‍ത്തിയാക്കി കല്‍കട്ട യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി. പിന്നീട് ഒരു മരുന്ന് കമ്പനിയുടെ വിപണന വിഭാഗത്തില്‍ ജോലി ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ഒരു ചലച്ചിത്രത്തിലെ ഒരു ഫിലിം ലബോറട്ടറിയില്‍ ശബ്ദവിഭാഗത്തില്‍ ടെക്‌നീഷ്യന്‍ ആയി ജോലി സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുകയുമായിരുന്നു.
from mangalam.com http://bit.ly/2GOqbsa
via IFTTT
No comments:
Post a Comment