ന്യൂഡൽഹി: തീവണ്ടിയിൽ നിന്നിറങ്ങുംമുമ്പ് തന്നെ ഇനി അടുക്കള ഉപകരണങ്ങളും സൗന്ദര്യവർധകവസ്തുക്കളും വ്യായാമോപകരണങ്ങളും മറ്റും വാങ്ങാം. തിരഞ്ഞെടുക്കപ്പെട്ട തീവണ്ടികളിൽ പുതുവർഷം മുതൽ ഇതിന് അവസരമുണ്ടാകുമെന്ന് റെയിൽവേ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പടിഞ്ഞാറൻ റെയിൽവേയുടെ മുംബൈ ഡിവിഷൻ ഇതിനുള്ള കരാർ 3.5 കോടി രൂപയ്ക്ക് അഞ്ചുവർഷത്തേക്ക് ഒരു സ്വകാര്യകമ്പനിയെ ഏൽപ്പിച്ചു. എക്സ്പ്രസ് തീവണ്ടികളിലും 16 മെയിലുകളിലുമാണ് വിമാനങ്ങളുടെ മാതൃകയിൽ യാത്രയ്ക്കിടയിൽ തന്നെ സാധനങ്ങൾ വാങ്ങാനാവുക. ഭക്ഷണപദാർഥങ്ങളും ലഹരി വസ്തുക്കളും വിൽക്കാൻ കരാറുകാരന് അനുവാദമില്ല. ഉന്തുവണ്ടിയിൽ യൂണിഫോമിലുള്ള രണ്ടുപേർ രാവിലെ എട്ടുമുതൽ രാത്രി ഒമ്പതുവരെ സാധനങ്ങൾ വിൽക്കും. ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളുപയോഗിച്ചും ഇവ വാങ്ങാം. സാധനവിവരങ്ങളടങ്ങിയ ബ്രോഷറുകൾ യാത്രക്കാർക്ക് നൽകും. ശബ്ദപ്രചാരണം അനുവദിക്കില്ലെന്ന് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി. ഓരോ മേഖലയിലും ആദ്യം രണ്ടു വണ്ടികളിലാണ് സൗകര്യമൊരുക്കുക. പിന്നാലെ രണ്ടുവീതം വണ്ടികളിൽ കൂടി അനുവദിക്കും. Content Highlights;Youll soon be able to shop on trains for beauty products, home appliances
from mathrubhumi.latestnews.rssfeed http://bit.ly/2Ad6Tqy
via
IFTTT
No comments:
Post a Comment