ജമ്മു കശ്മീര്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

ജമ്മു കശ്മീര്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ ബാരാമുള്ളയിലെ സോപാറില്‍ ബുധനാഴ്ച രാത്രി തുടങ്ങിയ സൈനിക നടപടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ആറു മണിക്കൂര്‍ നീണ്ട സൈനീക നടപടി വ്യാഴാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്.

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സേന നടത്തിയ തിരച്ചിലിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടിലില്‍ ഭീകരര്‍ കൊല്ലപ്പെടുകയായിരുന്നു.

തുടര്‍ന്ന് സോപാറില്‍ ഇന്റര്‍നെറ്റിന്റെ ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് സ്ഥലം സൈന്യം വളഞ്ഞതായി അറിയിച്ചു.



from mangalam.com https://ift.tt/2PArt9s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages