കൊച്ചി: ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുണ്ടായ സമരത്തിൽ കുട്ടികളെ കവചമായി ഉപയോഗിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷന്റെ കണ്ടെത്തൽ. സംഭവത്തിൽ നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകിയതായി ബാലാവകാശ കമ്മീഷൻ ചെയർമാൻ പി.സുരേഷ് പറഞ്ഞു. കുട്ടികളെ കവചമായി ഉപയോഗിച്ച് നടത്തിയ സമരത്തിന് നേതൃത്വം നൽകിയവർക്കെതിരെയും നിയോഗിച്ചത് രക്ഷിതാക്കളാണെങ്കിൽ അവർക്കെതിരെയും നിയമ നടപടിയെടുക്കാനാണ് നിർദേശം. പ്രക്ഷുബ്ധമായ ഒരു സമരത്തിൽ കുട്ടികളെ മുന്നിൽ നിർത്തി കവചമാക്കി ഉപയോഗിക്കാൻ പാടില്ല. ജുവനൈൽ ജസ്റ്റിസ്ആക്ടിലെ 75-ാം വകുപ്പ് പ്രകാരം മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ പറഞ്ഞു. Content Highlights:Sabarimala protest,childrens using shield, child rights commission
from mathrubhumi.latestnews.rssfeed https://ift.tt/2PlTTE0
via
IFTTT
No comments:
Post a Comment