ബുലന്ദ്ശഹറിലെ ഇന്‍സ്‌പെക്ടറുടെ കൊലപാതകം; മുഖ്യപ്രതി അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

ബുലന്ദ്ശഹറിലെ ഇന്‍സ്‌പെക്ടറുടെ കൊലപാതകം; മുഖ്യപ്രതി അറസ്റ്റില്‍

ലഖ്നൗ: ബുലന്ദശഹറിൽ കലാപത്തിനിടെ പോലീസ് ഇൻസ്പെക്ടർ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയും ബജ്രംഗ് ദൾ നേതാവുമായ യോഗേഷ് രാജ് അറസ്റ്റിൽ. ഗോഹത്യയുടെ പേരിൽ നടന്ന ആൾക്കൂട്ട ആക്രമണത്തിനിടെയാണ് ഉത്തർ പ്രദേശ് പോലീസ് സബ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെയായിരുന്നു സംഭവം. നാട്ടുകാരനായ സുമിത് എന്നയാളും അക്രമങ്ങൾക്കിടെ കൊല്ലപ്പെട്ടിരുന്നു. ഒളിവിൽ പോയി മൂന്നു ദിവസത്തിനു ശേഷമാണ് യോഗേഷിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കലാപശ്രമത്തിനാണ് പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ സുബോധ് കുമാർ സിങ്ങിന്റെ കുടുംബം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാനെത്തിയിരുന്നു. നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം സുബോധ് കുമാറിന്റെ മകൻ മാധ്യമങ്ങളോടു പറഞ്ഞു. 2015ൽ ദാദ്രിയിൽ അഖ്ലാഖ് എന്നയാളെ ഗോമാംസം കൈവശം വച്ചുവെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് അന്വേഷിച്ചത് സുബോധ് കുമാർ സിങ്ങായിരുന്നു. സുബോധിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന്ആരോപണമുയർന്നിട്ടുണ്ട്. content highlights:Bulandshahar sub inspector subodhkumar singh murder main accused arrested


from mathrubhumi.latestnews.rssfeed https://ift.tt/2Pl4YFb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages