മലപ്പുറം: മുത്തലാഖ് വിവാദത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ കൈവിട്ട് മുസ്ലീം ലീഗ് നേതൃത്വം. ലോക്‌സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം പാര്‍ട്ടിയിലും അണികളിലും അതൃപ്തിയുണ്ടാക്കിയെന്ന് സാദിഖലി തങ്ങള്‍. അണികളുടെ വികാരത്തെ ലീഗ് ഗൗരവത്തോടെ കാണുന്നു. സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായത്. എല്ലാ ജനപ്രതിനിധികള്‍ക്കും ഇതൊരു പാഠമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ജനപ്രതിനിധികള്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. പാര്‍ട്ടി താല്‍പ്പര്യത്തിനും രാജ്യതാല്‍പ്പര്യത്തിനും എതിരായ നടപടിയാണ് കുഞ്ഞാലിക്കുട്ടിയുടേത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നിലപാടുകളും മുന്നറിയിപ്പുകളുമുണ്ടാകും. പാര്‍ട്ടിയെന്ന നിലയില്‍ മുസ്ലീം ലീഗ് ലോക്‌സഭയില്‍ കടമ നിര്‍വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തതിലൂടെ പാര്‍ട്ടി ഉത്തരവാദിത്തം നിര്‍വിഹിച്ചുവെന്നും സാദിഖലി പറഞ്ഞു.
കുഞ്ഞാലിക്കുട്ടി പാര്‍ട്ടിക്ക് വിധേയനായി തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സാദിഖലി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ലീഗ് അംഗീകരിക്കുന്നു. കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ തുടരണമെന്നാണ് പാര്‍ട്ടി നിലപാട്. നിലവിലെ ആശയക്കുഴപ്പത്തില്‍ കുഞ്ഞാലിക്കുട്ടി ശിഹാബ് തങ്ങളെ കണ്ട് വിശദീകരിക്കുമെന്നാണ് കരുതുന്നതെന്നും സാദിഖലി പറഞ്ഞു.
from mangalam.com http://bit.ly/2LHSffB
via IFTTT
No comments:
Post a Comment