കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ മാനനഷ്ടക്കേസുമായി ശശി തരൂര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ മാനനഷ്ടക്കേസുമായി ശശി തരൂര്‍

ന്യൂഡൽഹി: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ ശശി തരൂർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് രവിശങ്കർ പ്രസാദ് നടത്തിയ പരാമർശത്തിനെതിരെയാണ് തരൂർ കോടതിയെ സമീപിച്ചത്. കൊലപാതകക്കേസിലെ പ്രതി എന്ന് രവിശങ്കർ പ്രസാദ് ശശിതരൂരിനെ ട്വിറ്ററിലൂടെ പരിഹസിച്ചിരുന്നു. ശിവലിംഗത്തിനു മുകളിലിരിക്കുന്ന തേളായതുകൊണ്ട് കൈകൊണ്ടെടുക്കാനും ചെരിപ്പു കൊണ്ട് തല്ലിക്കൊല്ലാനും കഴിയില്ലെന്ന് തരൂർ പ്രധാനമന്ത്രിക്കെതിരെ പരാമർശമുയർത്തി. ഇതിനു മറുപടിയായി കൊലക്കേസിലെ പ്രതി ഭഗവാൻ ശിവനെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു. രവിശങ്കർ പ്രസാദിന്റെ പരാമർശം മനഃപൂർവമുള്ള അവഹേളനമാണെന്നും അതിനാൽ രവിശങ്കർ പ്രസാദ് മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് തരൂർ വക്കീൽ നോട്ടീസയച്ചിരുന്നു. നോട്ടീസ് കൈപ്പറ്റി 48 മണിക്കൂറിനുള്ളിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. എന്നാൽ രവിശങ്കർ പ്രസാദ് തന്റെ ട്വീറ്റ് പിന്നീട് നീക്കം ചെയ്തു. ട്വീറ്റ് നീക്കം ചെയ്തതിനെ കുറിച്ച് വിശദീകരിക്കാനും കൊലക്കേസിലെ പ്രതി എന്ന പരാമർശത്തിന് മാപ്പ് പറയാനും ഒരുക്കമല്ലെന്ന് രവിശങ്കർ പ്രസാദ് അറിയിച്ചതിനെ തുടർന്നാണ് തരൂർ ഇപ്പോൾ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. Content Highlights: Shashi Tharoor files criminal defamation case against Ravi Shankar Prasad


from mathrubhumi.latestnews.rssfeed https://ift.tt/2EfsX75
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages