റാസൽഖൈമ: റാസൽഖൈമയിലെ ഖറാൻ റോഡിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസിൽ പ്രവീണിന്റെ ഭാര്യ ദിവ്യാ പ്രവീൺ (25) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ഷാർജയിൽ കുടുംബസംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവീണും കുടുംബവും സഞ്ചരിച്ച വാഹനം വൈദ്യുതപോസ്റ്റിൽ ഇടിക്കുകയായിരുന്നു. കാസർകോട് നീലേശ്വരം പട്ടേന തുയ്യത്ത് ഇല്ലത്ത് ശങ്കരൻ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ. കഴിഞ്ഞ മൂന്നു വർഷമായി യു.എ.ഇ.യിലുള്ള ഇവർ ആറുമാസംമുൻപാണ് റാസൽഖൈമയിൽ എത്തുന്നത്. ഖോർ ഖോറിൽ റാക് പോർട്ട് ഹച്ച്സൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ. രണ്ടു വയസ്സുള്ള ദക്ഷ് ഏകമകനാണ്. റാക് സൈഫ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിൽക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഇന്ത്യൻ റിലീഫ് കമ്മിറ്റി പ്രതിനിധി പുഷ്പൻ ഗോവിന്ദൻ പറഞ്ഞു. Content Highlights:Ras al khaimah accident,malayalee women, accident death uae, divya praveen
from mathrubhumi.latestnews.rssfeed http://bit.ly/2QNvOvq
via
IFTTT
No comments:
Post a Comment