അടൂർ: ബംഗാളി യുവാവിന് ഒന്നാംസമ്മാനവും നാല് സമാശ്വാസസമ്മാനവുമുൾപ്പെടെ ഭാഗ്യദേവതയുടെ ബംപർകടാക്ഷം. എട്ടുവർഷമായി അടൂർ വടക്കടത്തുകാവിൽ കരാർജോലി ചെയ്യുന്ന ബബുലു ബർമന്(28) കേരള വിൻവിൻ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 65 ലക്ഷം രൂപയും കൂടെയെടുത്ത നാലു ടിക്കറ്റിന് 8000 രൂപവീതമുള്ള നാല് സമാശ്വാസസമ്മാനവുമാണ് അടിച്ചത്. പശ്ചിമബംഗാൾ കച്ചുവ സ്വദേശിയാണ്. സമ്മാനം ലഭിച്ചതറിഞ്ഞു സന്തോഷത്തോടെ ബബുലു ആദ്യമെത്തിയത് അടൂർ പോലീസ്സ്റ്റേഷനിലേക്കായിരുന്നു. അവിടെയെത്തി ലോട്ടറി ടിക്കറ്റുകൾ ബാങ്കിൽ നൽകാൻ സി.ഐ. ജി.സന്തോഷ്കുമാർ, എസ്.ഐ. ബി.രമേശൻ എന്നിവരുടെ സഹായം തേടി. പോലീസ് ഉടൻ അടൂർ എസ്.ബി.ഐ. ശാഖാമാനേജരെ അടൂർ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ബബുലുവിന് ടിക്കറ്റിന്റെ സമ്മാനം കിട്ടുന്നതിനുള്ള ക്രമീകരണമൊരുക്കി. ജോലി കഴിഞ്ഞ് അടൂർ നഗരത്തിലെത്തുന്ന ബബുലു സ്ഥിരമായി ടിക്കറ്റെടുത്തിരുന്നു. വ്യത്യസ്ത സീരീസിൽ ഒരേ നമ്പരുള്ള അഞ്ചു ടിക്കറ്റാണ് മിക്കപ്പോഴും എടുക്കുന്നത്. 24-നായിരുന്നു നറുക്കെടുപ്പ്. ഈ ഭാഗ്യം തനിക്കു കിട്ടിയ ക്രിസ്മസ് സമ്മാനമാണെന്ന് ബബുലു പറഞ്ഞു. അവിവാഹിതനാണ്. സമ്മാനത്തുകകൊണ്ട് നാട്ടിൽ ഒരു നല്ല ജീവിതമാണ് ബബുലുവിന്റെ മോഹം. സമ്മാനം കിട്ടിയപ്പോൾത്തന്നെ സി.ബി.ഐ.യിൽ ഇൻസ്പെക്ടറായ അമ്മാവനോടാണ് ആദ്യം വിളിച്ചുപറഞ്ഞത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് പോലീസിന്റെ സഹായത്താൽ ബാക്കികാര്യങ്ങൾ ചെയ്തത്. content highlights:bengali youth,kerala lottery
from mathrubhumi.latestnews.rssfeed http://bit.ly/2Sn5nta
via
IFTTT
No comments:
Post a Comment