ചെന്നൈ: സ്വന്തം മണ്ണിലെ കൗമാരം പിന്നിടാതെ അമ്മയാകാനൊരുങ്ങുന്ന പെണ്‍കുട്ടികളെ കൊണ്ട് തമിഴ്‌നാടിന്റെ കണ്ണു തള്ളുന്നു. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ 18 തികയാത്ത പ്രായത്തിലുള്ള 20,000 ഗര്‍ഭിണികള്‍ ഉണ്ടെന്ന കണക്കാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബാലവിവാഹങ്ങളുടെ എണ്ണമാകട്ടെ 7000 ല്‍ താഴെ മാത്രവും.
ഗര്‍ഭിണികളുടെ ശരാശരി പ്രായം 16 നും 18 നും ഇടയിലാണെന്നും ഇവരില്‍ ഭൂരിഭാഗവും വിവാഹിതരുമാണെന്ന് സര്‍ക്കാര്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ബാലവിവാഹം ഇപ്പോഴും ശക്തമാണെന്ന സൂചനയാണ് ഇത് കാണിക്കുന്നതെന്ന് ദേശീയ ആരോഗ്യമിഷന്‍ പ്രവര്‍ത്തകര്‍ പറയുന്നു. ഇവയില്‍ ഗര്‍ഭഛിദ്രം നടത്തുന്നവര്‍ വളരെ കുറവുമാണ്. മിക്കവരും ഇതിന് കൂട്ടാക്കാതെ പ്രസവം ഏറ്റവും ദുഷ്‌ക്കരമായ അവസ്ഥയിലേക്ക് നീങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവരാണെന്നാണ് ഇവര്‍ പറയുന്നത്.
അതേസമയം 2008 നും 2018 നും ഇടയില്‍ ജില്ലാ സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് പ്രകാരം 6,965 ബാലവിവാഹം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലൈംഗികാരോഗ്യത്തെക്കുറിച്ച് കുട്ടികള്‍ക്ക് പഠനം നല്‍കണം എന്നാണ് അന്താരാഷ്ട്ര ജനസംഖ്യാ പഠനകേന്ദ്രം ഇക്കാര്യത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ലൈംഗികത, ഗര്‍ഭധാരണം, ഗര്‍ഭനിരോധന സംവിധാനങ്ങള്‍, ലൈംഗിക രോഗങ്ങള്‍, എച്ച്‌ഐവി, എയ്ഡ്‌സ് നിയമപരമായുള്ള ഗര്‍ഭഛിദ്രം എന്നിവയെക്കുറിച്ച് അറിവും ബോധവല്‍ക്കരണവും നല്‍കണമെന്നും ഇവര്‍ പറയുന്നു.
കൗമാര ഗര്‍ഭാവസ്ഥ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും ഈ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ശാരീരികമായും മാനസീകമായും അമ്മയാകാന്‍ പര്യാപ്തമല്ലെന്നും പറയുന്നു. ഇനിയും വളര്‍ച്ച ബാക്കിയുണ്ടെന്നും എല്ലുകള്‍ പൂര്‍ണ്ണമായിട്ടില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു.
from mangalam.com https://ift.tt/2QAqqLO
via IFTTT
No comments:
Post a Comment