മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ തിങ്കളാഴ്ച കനത്ത തിരിച്ചടി. സെന്‍സെക്‌സ് വ്യാപാരം ആരംഭിച്ച് വൈകാതെ 649.27 പോയിന്റ് (1.82%)താഴ്ന്ന് 35,204.66ല്‍ എത്തി. നിഫ്റ്റി 196.60 പോയിന്റ് (1.82%)നഷ്ടത്തില്‍ 10,508.70ലും എത്തി.
യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും വലിയ തകര്‍ച്ചയാണ് നേരിടുന്നത്. ഡോളര്‍ ഒന്നിന് 71.41 രൂപ എന്ന നിരക്കിലാണ് വിനിമയം. നവംബര്‍ 20ന് ശേഷം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.
ബാങ്കിംഗ്, ഫാര്‍മ, മെറ്റല്‍ ഉള്‍പ്പെടെ എല്ലാ മേഖലകളും ഇന്ന് തിരിച്ചടി നേരിടുകയാണ്. ഇന്ത്യബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, അദാനി പോര്‍ട്‌സ്, ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കനത്ത നഷ്ടം നേരിടുന്ന കമ്പനികള്‍.
ഏഷ്യന്‍ വിപണികള്‍ എല്ലാം തന്നെ ഇന്ന് നഷ്ടംനേരിടുകയാണ്. ജപ്പാന്റെ നിക്കെ 1.4% താഴ്ന്ന് മൂന്നാഴ്ചത്തെ താഴ്ന്ന നിരക്കില്‍ എത്തി. അതേസമയം, എണ്ണവിലയില്‍ കാര്യമായ മുന്നേറ്റമുണ്ടായി. ജനുവരി മുതല്‍ പ്രതിദിനം 12 ലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിച്ചാല്‍ മതിയെന്ന് ഒപെക് രാജ്യങ്ങളും അംഗങ്ങളല്ലാത്ത മറ്റ് ഉത്പാക രാജ്യങ്ങളും തീരുമാനിച്ചതാണ് വില വര്‍ധനവിന് കാരണം. ബ്രെന്റ് ക്രൂഡ് ഓയിലിന് ബാരലിന് 0.8% വില ഉയര്‍ന്ന് 62.13 ഡോളര്‍ എന്ന നിരക്കില്‍ എത്തിയിരുന്നു.
from mangalam.com https://ift.tt/2EquuYG
via IFTTT
No comments:
Post a Comment