ഭോപ്പാൽ: ഓരോ സെക്കന്റിലും മാറി മറിയുകയാണ് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം. ഇരു പാർട്ടികളും വിജയിച്ചു കയറി എന്ന് തോന്നിപ്പിച്ചിടത്ത് നിന്നാണ് കാര്യങ്ങൾ മാറി മാറിമറിഞ്ഞത്. കോൺഗ്രസ്-ബി.ജെ.പി ക്യാമ്പുകൾ ഇപ്പോഴും ഒരുപോലെ പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ മധ്യപ്രദേശിൽ ജയിച്ച് കയറൽ കോൺഗ്രസിന് എളുപ്പമാകില്ല. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 111 സീറ്റിൽ ബി.ജെ.പിയും 109 സീറ്റിൽ കോൺഗ്രസുമാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷിലേക്ക് നീളുന്ന ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിടുന്ന കണക്കുകൾ കോൺഗ്രസിന് ഒട്ടും ആശ്വാസകരമല്ല. നിലവിൽ 500 താഴെ മാത്രം ലീഡുള്ള 16 സീറ്റുകളിൽ 10 സീറ്റുകളും കോൺഗ്രസിന്റെതാണ്. ബി.ജെ.പിയ്ക്കാകട്ടെ 6 സീറ്റ് മാത്രമാണ് 500 താഴെ ലീഡുള്ളത്. ഈ സീറ്റുകളിലെല്ലാം ഇപ്പോഴും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.ഈ സീറ്റുകളാണ് ഇപ്പോൾ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നത്. നിലവിലെ സീറ്റ് നിലപ്രകാരം ബി.ജെ.പി ലീഡ് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ കാര്യങ്ങൾ കോൺഗ്രസിന്റെ കൈവിട്ടുപോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബി.എസ്.പി ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം ഇപ്പോൾ നാലെണ്ണമാണ്. എണ്ണത്തിൽ കുറവുണ്ടെങ്കിലും ഇപ്പോഴും സംസ്ഥാനത്തെ നിർണായക ശക്തികളാവാൻ ബി.എസ്.പിക്ക് കഴിയും. മറ്റ് പല സംസ്ഥാനങ്ങളിലും ബി.ജെ.പി പ്രയോഗിച്ച് വിജയിച്ച വിലയ്ക്കെടുക്കൽ രാഷ്ട്രീയം ഏറ്റവും ശക്തി കേന്ദ്രമെന്ന് വിലയിരുത്തപ്പെട്ടിരുന്ന മധ്യപ്രദേശിലും എടുക്കേണ്ട അവസ്ഥയിലാണ് ബി.ജെ.പിയും. ബി.ജെ.പി കേന്ദ്രങ്ങൾ ബി.എസ്.പിയുമായി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ആറ് സീറ്റുകളിൽ ലീഡ് ചെയ്യുന്ന സ്വതന്ത്രർ ഉൾപ്പടെയുള്ളവരുടെ നിലപാടും നിർണായകമാവും. എന്തായാലും 5 കോടിയോളം ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടരാഷ്ട്രീയ പാർട്ടികൾ നേർക്കുനേർ മത്സരിച്ച 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമായ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞടുപ്പ് ഇപ്പോഴും അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2QmjJwZ
via
IFTTT
No comments:
Post a Comment