റിയാദ് : തെറ്റു ചെയ്തതിനുള്ള ശിക്ഷ അനുഭവിച്ച് നാളുകള്‍ കഴിഞ്ഞിട്ടും പുതു ജീവിതത്തിലേയ്ക്ക് കടക്കാനാകാതെ ജയിലില്‍ കഴിയുന്നത് ഒട്ടേറെ ഇന്ത്യക്കാര്‍. 45 മലയാളികള്‍ ഉള്‍പ്പെടെ 74 ഇന്ത്യക്കാരാണ് സൗദിയിലെ ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ മോചനം കാത്ത് കഴിയുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇതില്‍ തൊഴില്‍ നിയമലംഘനം, ലഹരിമരുന്ന് കടത്ത്, മോഷണം, സാമ്പത്തിക ക്രമക്കേട്, മദ്യം ഉണ്ടാക്കല്‍ തുടങ്ങി കൊലപാതകക്കുറ്റം വരെ ചുമത്തപ്പെട്ടവരുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.
തടവിലുള്ള മലയാളികളില്‍ ഭൂരിഭാഗവും യെമന്‍ അതിര്‍ത്തി പ്രദേശത്തു നിന്നും ലഹരി ഇല കടത്തിയ കേസില്‍ പിടിയിലായവരാണ്. ചെറിയ കുറ്റകൃത്യങ്ങളില്‍ പെട്ടവരെ സൗദി രാജാവിന്റെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി മോചിപ്പിക്കാനാണ് അധികൃതരുടെ ശ്രമം. ഇത്തരത്തില്‍ കഴിഞ്ഞ മാസം മോചിപ്പിക്കപ്പെട്ട 15 ഇന്ത്യക്കാരെ കോണ്‍സുലേറ്റ് നാട്ടില്‍ എത്തിച്ചിരുന്നു.
from mangalam.com http://bit.ly/2TcRihZ
via IFTTT
No comments:
Post a Comment