ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയും ജയില്‍ വകുപ്പിനെതിരെയും ഗുരുതരമായ ആരോപണങ്ങളുമായി റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായ മോഹിത് ജയ്‌സ്വാള്‍. വീട്ടില്‍ നിന്നും പുറത്തേക്ക് പോയ തന്നെ തട്ടിക്കൊണ്ടുപോയി ജയിലില്‍ ബന്ദിയാക്കിയെന്നും അവിടെവച്ച് സമാജ്‌വാദി പാര്‍ട്ടി മുന്‍എം.എല്‍.എയും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം 40 കോടി രൂപ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുത്തുവെന്നുമാണ് പരാതി.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.എല്‍.എയായ അതിഖ് അഹമ്മദ്. ഇയാളുടെ അനുയായികള്‍ ജയ്‌സ്വാളിനെ തട്ടിക്കൊണ്ടുപോയി കിഴക്കന്‍ യു.പിയിലെ ദിയോറിയയില്‍ ജയില്‍ വളപ്പില്‍ ബന്ദിയാക്കുകയാക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പറയുന്നു.
ഡിസംബര്‍ 26ന് ലഖ്‌നൗവിലെ തന്റെ വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നവഴിക്കാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ജയ്‌സ്വാള്‍ പറയുന്നു. ജയില്‍ കെട്ടിടത്തില്‍ വച്ച് അതിഖ് അഹമ്മദിനെ കണ്ടു. തുടര്‍ന്ന് അയാളും മകനും കൂട്ടാളികളും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചശേഷം 40 കോടി രൂപ വിലവരുന്ന സ്വത്ത് എഴുതിവാങ്ങിയെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കി.
[IMG]
ജയില്‍ കെട്ടിടത്തിനുള്ളില്‍ നടന്ന സംഭവം ജയില്‍ അധികൃതരുടെ അറിവോടെയാണെന്നും ജയ്‌സ്വാള്‍ പറയുന്നു. സംഭവദിവസം രാവിലെ 11ന് ജയ്‌സ്വാളും അതിഖും ജയിലില്‍ കൂടിക്കാഴ്ച നടത്തിയെന്ന് അധികൃതരും സമ്മതിക്കുന്നുണ്ട്. എന്നാല്‍ ജയ്‌സ്വാളെ തട്ടിക്കൊണ്ടുവന്നതാണോയെന്ന് അറിയില്ലെന്നാണ് അവരുടെ നിലപാട്.
അതിഖിനെ കാണാന്‍ ജയില്‍ ചട്ടങ്ങള്‍ പാലിച്ചുതന്നെയാണ് ജയ്‌സ്വാള്‍ ജയിലില്‍ എത്തിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. തിരിച്ചുപോകുമ്പോള്‍ ആക്രമണത്തെ കുറിച്ചൊന്നും അയാള്‍ പറഞ്ഞിട്ടില്ലെന്നും ജയില്‍ ഉദ്യോഗസ്ഥന്‍ ഡി.കെ പാണ്ഡെ പറയുന്നു.
അതേസമയം, ജയിലിനുള്ളിലെ സിസിടിവി കാമറകള്‍ നശിപ്പിച്ചിട്ടുള്ളതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കൊലപാതകം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകാല്‍ തുടങ്ങി 70 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അതിഖ് അഹമ്മദ്. 2005ല്‍ ബി.എസ്.പി എം.എല്‍.എയായിരുന്ന രാജു പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുന്ന ഇയാളെ കഴിഞ്ഞ വര്‍ഷമാണ് അലഹബാദ് ജയിലില്‍ നിന്നും ദിയോറിയയിലേക്ക് മാറ്റിയത്.
from mangalam.com http://bit.ly/2Rk8chp
via IFTTT
No comments:
Post a Comment