വിപണി ഉഷാറായി; സെന്‍സെക്‌സ് 400 പോയിന്റ് ഉയര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

വിപണി ഉഷാറായി; സെന്‍സെക്‌സ് 400 പോയിന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് ഉണര്‍വില്‍. സെന്‍സെക്‌സ് രാവിലെ 391.3 പോയിന്റ ഉയര്‍ന്ന് 36,041.24ലും നിഫ്റ്റി 94.95 പോയിന്റ് ഉയര്‍ന്ന് 10,824.80ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐ.ടി, മെറ്റല്‍, എഫ്.എം.സി.ജി, ഓട്ടോ മാര്‍ക്കറ്റുകളിലാണ് മുന്നേറ്റം ഏറ്റവും പ്രകടം.

നിഫ്റ്റിയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി (ടിസിഎസ്), റിലയന്‍സ്, ഇന്ത്യബിുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എന്നിവയ്ക്ക് 1.50% മുതല്‍ 2.06% വരെ മുന്നേറ്റമുണ്ടായി. റിലയന്‍സ്, യെസ് ബാങ്ക്, വേദാന്ത, സണ്‍ ഫാര്‍മ എന്നിവയാണ് സെന്‍സെക്‌സില്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍.

യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് വൈറ്റ് ഹൗസ് വ്യക്തമാക്കിയതോടെ യു.എസ് വിപണി വലിയ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ തുടങ്ങിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മറ്റു വിപണികളും പോസിറ്റീവ് സോണില്‍ എത്തിയത്.



from mangalam.com http://bit.ly/2AgAf7G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages