ന്യൂഡൽഹി:ഇന്ത്യക്ക് അടുത്ത 20 വർഷങ്ങളിലേക്ക് 2,300 വിമാനങ്ങൾ പുതുതായി വേണ്ടിവരുമെന്ന് അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്. ഇതിന് 32,000 കോടി ഡോളറാണ് ചെലവ് വരിക. അതായത്, ഏതാണ്ട് 22.45 ലക്ഷം കോടി രൂപ. 2037- ഓടെ 2,100 വിമാനങ്ങൾ മതിയാവുമെന്നായിരുന്നു കമ്പനി നേരത്തെ നടത്തിയ അനുമാനം. എന്നാൽ, പുതിയ കണക്കുകൂട്ടലിൽ 9.5 ശതമാനം കൂടുതലുണ്ട്. എണ്ണവില കുറയുകയും രൂപ സ്ഥിരത കൈവരിക്കുകയും ചെയ്തതോടെ ബജറ്റ് വിമാനങ്ങളുടെ ഡിമാൻഡിൽ വർധനയുണ്ടാകുമെന്നാണ് ബോയിങ്ങിന്റെ അനുമാനം. 2018-37 കാലഘട്ടത്തിലേക്ക് വേണ്ടിവരുന്ന വിമാനങ്ങളിൽ 85 ശതമാനവും ചെറുവിമാനങ്ങളായിരിക്കും. അതായത് 1,940 എണ്ണം. വൈഡ് ബോഡി വിമാനങ്ങൾ 350 എണ്ണമാണ് വേണ്ടിവരിക. ഇതിന് ഏകദേശം 22,000 കോടി ഡോളർ, 10,000 കോടി ഡോളർ എന്നിങ്ങനെ ചെലവ് വരും. കൂടാതെ 100 കോടി ഡോളറിന്റെ 10 പ്രാദേശിക ജെറ്റുകളും വേണ്ടി വന്നേക്കും. ഇന്ത്യയിലെ ഏവിയേഷൻ വിപണി ഏറ്റവും വേഗത്തിലാണ് വളർന്നുകൊണ്ടിരിക്കുന്നതെന്ന് ബോയിങ് കൊമേഴ്സ്യൽ എയ്റോപ്ലെയിൻസ് സീനിയർ വൈസ് പ്രസിഡന്റ് ദിനേഷ് കേസ്കർ പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഏവിയേഷൻ വിപണിയായ ഇന്ത്യയിൽ ആഭ്യന്തര യാത്രികരുടെ എണ്ണത്തിൽ 20 ശതമാനത്തിനടുത്താണ് വളർച്ച. content highlight: India will need 2,300 aircraft by 2037
from mathrubhumi.latestnews.rssfeed https://ift.tt/2rNx16W
via
IFTTT
No comments:
Post a Comment