വിലക്കുറവിന്റെ ചാകരയുമായി കണ്‍സ്യൂമര്‍ ഫെഡ്‌ സഹകരണ ചന്ത 21 മുതല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

വിലക്കുറവിന്റെ ചാകരയുമായി കണ്‍സ്യൂമര്‍ ഫെഡ്‌ സഹകരണ ചന്ത 21 മുതല്‍

കോഴിക്കോട്: വിലക്കുറവിന്റെ ചാകരയുമായി സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്ത് ഡിസംബർ 21 മുതൽ 2019 ജനുവരി ഒന്നുവരെ സഹകരണ ക്രിസ്തുമസ് പുതുവത്സര വിപണി സംഘടിപ്പിക്കുന്നു. വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബർ 20ന് തിരുവനന്തപുരത്തെ പാളയം എൽ.എം.എസ് കോമ്പോണ്ടിൽ വച്ച് മുഖ്യമന്ത്രി പിണിറായി വിജയൻ നിർവഹിക്കും. 13 ഇനം നിത്യോപയോഗ നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയിലെ വിലയേക്കാൾ കുറച്ച് സപ്ലൈക്കോ നൽകുന്ന സബ്സിഡി നിരക്കിൽ വിൽപ്പന നടത്തി പൊതുവിപണിയിലെ വിലനിലവാരത്തെ പിടിച്ചു നിർത്താനാണ് സഹകരണവകുപ്പ് കൺസ്യൂമർഫെഡ് ക്രിസ്തുമസ് പുതുവത്സര വിപണിയിലൂടെ നടപ്പിലാക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ എം. മെഹബൂബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിലും നിയോജക മണ്ഡല കേന്ദ്രങ്ങളിലും ഉൾപ്പെടെ മികച്ച സഹകരണ സംഘങ്ങളുടെ നിയന്ത്രണത്തിൽ 260 ക്രിസ്തുമസ് വിപണികളും കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകളിലായി 200 വിപണികളും പ്രവർത്തിക്കും.സംസ്ഥാന സർക്കാർ സബ്സിഡി നിരക്കിൽ ലഭ്യമാക്കുവാൻ തീരുമാനിച്ച 13 ഇനങ്ങൾ റേഷൻ കാർഡ് മുഖേന നിയന്ത്രിത അളവിൽ ലഭ്യമാക്കുന്നതിന് പുറമേ മാർക്കറ്റ് വിലയേക്കാളും പത്തു മുതൽ 25 ശതമാനം വരെ വിലക്കുറവിൽ മറ്റ് നിത്യോപയോഗ സാധനങ്ങളും എഫ്.എം.സി.ജി ഇനങ്ങളും ലഭ്യമാക്കും. പ്രളയാനന്തര കേരളത്തിന്റെ ക്രിസ്തുമസും പുതുവത്സരവും വിലക്കയറ്റത്തിൽ നിന്ന് മോചിപ്പിച്ച് സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരാൻ സഹകരണ മേഖലയുടെ വിപണിയിലെ ഇടപെടലിലൂടെ കഴിയുമെന്നും മെഹബൂബ് പറഞ്ഞു.കൺസ്യൂമർഫെഡിന്റെ പാഴ്ചിലവ് കുറയ്ക്കുകയും മറ്റ് അനാവശ്യപ്രവണതകൾ അവസാനിപ്പിക്കുകയും ചെയതിലൂടെ രണ്ടു വർഷമായി ലാഭത്തിലേയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞെന്ന് അദ്ദേഹം കൂട്ടിചേർത്തു. ത്രിവേണി ക്രിസ്തുമസ് കേക്കും വിപണിയിൽ കോഴിക്കോട്: ക്രിസ്തുമസും പുതുവത്സരവും ആസ്വദിക്കാൻ എല്ലാ ക്രിസ്തുമസ് പുതുവത്സര വിപണികളിലും ത്രിവേണി ക്രിസ്തുമസ് കേക്കുകൾ ഇത്തവണയും ലഭ്യമാക്കും. ത്രിവേണിയുടെ ബ്രാൻഡിൽ മാർക്കറ്റിൽ ഇറക്കുന്ന ക്രിസ്തുമസ് കേക്ക് രുചിയോടൊപ്പം വിലക്കുറവിലും മുൻപന്തിയിലാണ്. മാർക്കറ്റിൽ ലഭിക്കുന്ന മറ്റുകേക്കുകളെ അപേക്ഷിച്ച് 50 ശതമാനം വരെ വിലക്കുറവ് ത്രിവേണി ക്രിസ്തുമസ് കേക്കിനുണ്ട്. 350 ഗ്രാം കേക്കിന് 66 രൂപയും 750 ഗ്രാം കേക്കിന് 132 രൂപയുമാണ്. Content Highlights:Consumer Fed Xmas New Year Market


from mathrubhumi.latestnews.rssfeed https://ift.tt/2SN6dPF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages