ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥ് ബുലന്ദ്ശഹർ സംഭവം തെറ്റായി കൈകാര്യം ചെയ്തെന്നാരോപിച്ച് 83 മുൻ ഉദ്യോഗസ്ഥർഅദ്ദേഹത്തിന്റെ രാജ്യ ആവശ്യപ്പെട്ടതിന് പിന്നാലെസർക്കാരിനേയും യോഗിയേയും പ്രതിരോധിച്ച് ബിജെപി എംഎൽഎ സഞ്ജയ് ശർമ്മ രംഗത്ത്. ഒരു പോലീസ് ഓഫീസറുടേയും സുമിത്ത് എന്നയാളുടേയും മരണങ്ങൾ മാത്രമാണ് നിങ്ങൾ കാണുന്നതെന്നും 21 പശുക്കളുടെ മരണങ്ങൾ നിങ്ങൾ കാണുന്നില്ലെന്നുമാണ് അനുപ്ശഹർ എംഎൽഎയായ സഞ്ജയ് ശർമപറയുന്നത്. പശുക്കളെ കൊലപ്പെടുത്തിയ യഥാർത്ഥ കുറ്റവാളികൾ ആരെന്ന് മനസ്സിലാക്കണം. ഞങ്ങളുടെ ഗോമാതാവിനെ കൊലപ്പെടുത്തയപ്പോഴാണ് ജനക്കൂട്ടം പ്രതിഷേധമുയർത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബുലന്ദ്ശഹർ സംഭവം വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ സന്തതിയാണെന്നുംവർഗീയവിദ്വേഷം വളർത്തുന്നതിന്റെ ആചാര്യനായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നും വിമർശിച്ച് 83 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ സർക്കാരിന് തുറന്ന കത്തയച്ചിരുന്നു. എന്നാൽ ഇവരുടെ പ്രസ്താവന രാഷ്ട്രീയപ്രേരിതമാണെന്നാണ് സഞ്ജയ് ശർമ്മ പറയുന്നത്. രാജ്യത്തോടുള്ള നിങ്ങളുടെ സ്നേഹത്തെ കുറിച്ച് ഞാൻ സംശയിക്കുന്നില്ല. സംസ്ഥാനത്തെ കുറിച്ചുള്ള നിങ്ങളുടെ ആശങ്കകളും ശരിയായിരിക്കാം. എന്നാൽ ഒരു തുറന്ന കത്തെഴുതുന്നതിന് മുമ്പ് നിങ്ങൾ സംഭവം നടന്ന സ്ഥലം ഒന്ന് സന്ദർശിച്ച് പ്രശ്നങ്ങൾ ഉണ്ടാകാനിടയായി കാരണങ്ങൾ തേടണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ സംസ്ഥാനത്തെ ആളുകളെക്കുറിച്ച് നിങ്ങൾ ആശങ്കകൾ ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, മുൻ വിദേശകാര്യ സെക്രട്ടറി ശ്യാം സരൺ, മുൻ ഡൽഹി ലെഫ്റ്റണന്റ് ഗവർണർ നജീബ് ജങ് തുടങ്ങി 83 പേരാണ് യുപി സർക്കാരിനേയും യോഗി ആദിത്യനാഥിനേയും രൂക്ഷമായി വിർശിച്ച് തുറന്ന കത്തെഴുതിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ താമസിക്കുന്ന ഉത്തർ പ്രദേശിൽ ഭരണക്രമത്തിന്റെ അടിസ്ഥാന തത്വങ്ങൾ കാറ്റിൽപ്പറത്തപ്പെട്ടിരിക്കുകയാണ്. ഭരണഘടന ധാർമ്മികതയും മാനുഷികതയുമെല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. തെമ്മാടിത്തരവും കളവുമാണ് ഉത്തർപ്രദേശിൽ ഇപ്പോൾ സാർവത്രികമായിട്ടുള്ളത്. മതന്യൂനപക്ഷങ്ങൾ മാത്രമല്ല, നീതി ബോധത്തോടെ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ഭീഷണി നേരിടുകയാണെന്നും അവർ തുറന്ന കത്തിൽ ആരോപിച്ചിരുന്നു. Content Highlioghts:Bulandshahr Violence,BJP MLA Sanjay Sharma,You Only See Death Of 2 People, Not 21 Cows
from mathrubhumi.latestnews.rssfeed http://bit.ly/2Gz8AV4
via
IFTTT
No comments:
Post a Comment