മുംബൈ: ഉർജിത് പട്ടേലിന്റെ രാജിയും തിരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരച്ചടിയും തുടക്കത്തിൽ ഓഹരി വിപണിയെ തളർത്തിയെങ്കിലും നിക്ഷേപകർ പിന്നീടതൊന്നും കാര്യമാക്കിയില്ല. മിക്കവാറും സെക്ടറുകളിലെ മികച്ച ഓഹരികൾ നിക്ഷേപകൾ വാങ്ങിയത് സൂചികൾക്ക് തുണയായി. സെൻസെക്സ് 190.29 പോയന്റ് നേട്ടത്തിൽ 35350.01ലും നിഫ്റ്റി 60.70 പോയന്റ് ഉയർന്ന് 10549.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1627 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 786 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, ഐടി, പൊതുമേഖല ബാങ്കുകൾ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നിഫ്റ്റി മിഡ് ക്യാപ് രണ്ടുശതമാനം ഉയർന്നു. യെസ് ബാങ്ക്, സൺ ഫാർമ, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ, ടൈറ്റൻ കമ്പനി, കൊട്ടക് മഹീന്ദ്ര, കോൾ ഇന്ത്യ, എച്ച്സിഎൽ ടെക്, ഐടിസി, ഒഎൻജിസി, സിപ്ല, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, റിലയൻസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. content highlight:Sensex ends 190 pts higher,Nifty around 10,550 despite Patels exit
from mathrubhumi.latestnews.rssfeed https://ift.tt/2PuUVgT
via
IFTTT
No comments:
Post a Comment