ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ ഓര്‍മ്മയ്ക്ക് കേന്ദ്രസര്‍ക്കാര്‍ 100 രൂപ നാണയം പുറത്തിറക്കി. വാജ്‌പേയി തങ്ങള്‍ക്കൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ മനസ് ഇനിയും തയ്യാറായിട്ടില്ലെന്ന് നായണം പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വാജ്‌പേയി. പ്രതിപക്ഷത്ത് ആയിരുന്നപ്പോഴും വാജ്‌പേയി ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, എല്‍.കെ അദ്വാനി, കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നാണയത്തില്‍ വാജ്‌പേയിയുടെ പേരിനൊപ്പം ഹിന്ദിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. 35 ഗ്രാം ഭാരമുണ്ട് നാണയത്തിന്. വാജ്‌പേയി ജനിച്ച വര്‍ഷമായ 1924. മരിച്ച വര്‍ഷമായ 2018 എന്നിവ നാണയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
from mangalam.com http://bit.ly/2Aed4dX
via IFTTT
No comments:
Post a Comment