ശശികലയെ അറസ്റ്റുചെയ്ത 10 വനിതാപോലീസുകാർക്ക് ഡി.ജി.പി.യുടെ സമ്മാനം; സദ്സേവനാ രേഖയും ക്യാഷ് അവാർഡും നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

ശശികലയെ അറസ്റ്റുചെയ്ത 10 വനിതാപോലീസുകാർക്ക് ഡി.ജി.പി.യുടെ സമ്മാനം; സദ്സേവനാ രേഖയും ക്യാഷ് അവാർഡും നല്‍കി

ശബരിമല: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റുചെയ്ത വനിതാപോലീസുകാർക്ക് ഡി.ജി.പി.യുടെ സമ്മാനം. 10 വനിതാ പോലീസുകാർക്ക് സദ്സേവനാ രേഖയും ക്യാഷ് അവാർഡുമാണ് നല്‍കിയത്.

സി.ഐ.മാരായ കെ.എ. എലിസബത്ത്, രാധാമണി, എസ്.ഐ.മാരായ വി.അനിൽകുമാരി, സി.ടി.ഉമാദേവി, വി.പ്രേമലത, സീത, സുശീല, കെ.എസ്. അനിൽകുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥർ.

സി.ഐ.മാർക്ക് 1000 രൂപവീതവും എസ്.ഐ.മാർക്ക് 500 രൂപ വീതവുമാണ് അവാർഡ്.കഴിഞ്ഞമാസം 18 നായിരുന്നു ശബരിമലദർശനത്തിനുപോയ ശശികലയെ മരക്കൂട്ടത്ത് പോലീസ് രാത്രി തടയുകയും പിറ്റേന്ന് പുലർച്ചെ അറസ്റ്റും ചെയ്തത്. പിന്നീട് ജാമ്യം നല്‍കി ഇവരെ വിട്ടയച്ചിരുന്നു.

ഉദ്യോഗസ്ഥർ സ്തുത്യർഹമായ സേവനമാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവിൽ പറയുന്നു. തന്നെ തടയുന്നതിന്റെ പേരിൽ ഇനിയും ഗുഡ് സർവീസ് എൻട്രികൾ നൽകുമെങ്കിൽ വീണ്ടും ശബരിമലയിലേക്കു പോകാൻ തയാറാണെന്ന് ശശികല പറഞ്ഞു.



from mangalam.com https://ift.tt/2BJBDkl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages