തിടുക്കത്തില്‍ ആ രാത്രി തന്നെ തിരിച്ചത് എന്തിന്? ബാലുവിനു സാമ്പത്തിക ഇടപാടുള്ള ഡോക്ടറുമായി ഡ്രൈവര്‍ അര്‍ജുന് ബന്ധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 23, 2018

തിടുക്കത്തില്‍ ആ രാത്രി തന്നെ തിരിച്ചത് എന്തിന്? ബാലുവിനു സാമ്പത്തിക ഇടപാടുള്ള ഡോക്ടറുമായി ഡ്രൈവര്‍ അര്‍ജുന് ബന്ധം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരുഹത ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്കും ഡിജപിക്കും പരാതി നല്‍കി. അപകടനില തരണം ചെയ്ത ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്റെയും മൊഴിയിലെ വൈരുദ്ധ്യമാണ് പരാതിയിലേക്ക് കുടുംബം നീങ്ങിയത്. ബാല ഭാസ്‌കറിന്റെ പിതാവ് സി.കെ. ഉണ്ണിയാണ് പരാതി നല്‍കിയത്.

കാര്‍ ഓടിച്ചത് ബാല ഭാസ്‌കര്‍ ആണെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍ അര്‍ജുനായിരുന്നു വാഹനം ഓടിച്ചതെന്ന് ലക്ഷ്മി പോലീസിന് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അപകടത്തില്‍ ദുരൂഹത ഉയര്‍ന്നത്. തൃശ്ശൂരില്‍ മുറിയെടുത്ത് താമസിച്ച ബാലഭാസ്‌കറിനും കുടുംബത്തിനും അന്ന് തിരുവനന്തപുരത്തേക്ക് തിരക്കിട്ടു മടങ്ങേണ്ടിയിരുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. കാറോടിച്ചിരുന്ന അര്‍ജുന്‍ എന്തിനാണ് ആദ്യം നുണ പറഞ്ഞതെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.

ബാല ഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുമായി സൗഹൃദവും സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഈ കുടുംബത്തിലെ അംഗമാണ് അര്‍ജുന്‍. ഇതും സംശയത്തിന് ഇടനല്‍കുന്നു.



from mangalam.com https://ift.tt/2Bs0QiR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages