തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംഘപരിവാറില്‍ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. ആര്‍.എസ്.എസിന് സ്വീകാര്യതയില്ലാത്ത നേതാക്കള്‍ സമരം നയിക്കുന്നതും ബി.ജെ.പിയിലെ ഗ്രൂപ്പ് പോരുമാണ് ഭിന്നതയ്ക്ക് കാരണം. സമാകാലിക മലയാളം വാരികയുടെ വെളളിയാഴ്ച പുറത്തിറങ്ങിയ പുതിയ പതിപ്പിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആര്‍.എസ്.എസിന് സ്വീകാര്യനല്ല. തുലാമാസ പുജകളുമായി ബന്ധപ്പെട്ട് ഒക്‌ടോബര്‍ 16,17 തീയതികളില്‍ നടന്ന സമരത്തിന്റെ നേതൃത്വം സുരേന്ദ്രന്‍ ഏറ്റെടുത്തതിന് ബദലായാണ് ആര്‍.എസ്.എസ് വല്‍സന്‍ തില്ലങ്കേരിയെ രംഗത്തിറക്കിയത്. മലബാര്‍ മേഖലയിലെ പ്രധാന നേതാവായ വല്‍സന്‍ തില്ലങ്കേരിയെ നേതൃനിരയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായിരുന്നു നീക്കം.
അതിനിടെ ദേശീയ തലത്തില്‍ തന്നെ ആര്‍.എസ്.എസിന്റെ പ്രധാന നേതാവായ പ്രജ്ഞാ പ്രവാഹും ദേശീയ കോര്‍ഡിനേറ്ററുമായ ജെ. നന്ദകുമാര്‍ തന്ത്രി കണ്ഠരര് രാജീവരുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരവും സമകാലിക മലയാളം പുറത്തുവിട്ടു. ആര്‍.എസ്.എസിന്റെ പ്രാന്തീയ കാര്യകാരി സദസ് അംഗവും പ്രാന്തീയ വിദ്യാര്‍ത്ഥിയുമായ വല്‍സന്‍ തില്ലങ്കേരിയെ ആര്‍.എസ്.എസ് സമരത്തിന്റെ നേതൃത്വം ഏല്‍പ്പിച്ച സമയത്ത് തന്നെയാണ് നന്ദകുമാര്‍ തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
കെ. സുരേന്ദ്രന്റെ അറസ്റ്റിനെതിരെ കാര്യമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാത്തതിനെതിരെ ബി.ജെ.പിയിലും പ്രതിഷേധം പുകയുകയാണ്. അണികളുടെ നിര്‍ബന്ധത്തിന് വഴങ്ങി റോഡ് ഉപരോധം സംഘടിപ്പിച്ചതല്ലാതെ മറ്റ് പ്രതിഷേധ പരിപാടികളൊന്നും ബി.ജെ.പി നടത്തിയിരുന്നില്ല. ജയിലില്‍ കഴിയുന്ന കെ. സുരേന്ദ്രനെ ശ്രീധരന്‍പിള്ളയടക്കം പ്രധാന ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശിക്കാത്തതും അണികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
from mangalam.com https://ift.tt/2KrEKzX
via IFTTT
No comments:
Post a Comment