ഹൈദരാബാദ്: അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയ ജഡ്ജി അറസ്റ്റിലായി. അഴിമതി ആരോപണത്തെത്തുടർന്ന് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ റെയ്ഡിനു ശേഷമായിരുന്നു അറസ്റ്റ്. കണക്കിൽ പെടാത്ത മൂന്നു കോടി രൂപയുടെ സ്വത്താണ് റെയ്ഡിൽ കണ്ടെത്തിയത്. രംഗറെഡ്ഡി ജില്ലാക്കോടതിയിലെ അഡീഷണൽ മജിസ്ട്രേറ്റായ വി.വരപ്രസാദ് ആണ് പിടിയിയിലായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അഴിമതി നിരോധന നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് ചുമത്തിയിട്ടുള്ളത്. ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് വ്യാഴാഴ്ച പുലർച്ചയോടെയാണ് അവസാനിച്ചത്. തെലങ്കാനയിലും മഹാരാഷ്ട്രയിലുമുള്ള വരപ്രസാദിന്റെ വസതികളിലും സ്ഥാപനങ്ങളിലും എല്ലാം ഒരേസമയമാണ് റെയ്ഡ് നടന്നത്. വരപ്രസാദിന്റെ ബന്ധുവീടുകളിലും റെയ്ഡ് നടന്നു. വരപ്രസാദിനെതിരായ അഴിമതി ആരോപണത്തെത്തുടർന്നാണ് റെയ്ഡ് നടത്താൻ കോടതി ഉത്തരവിട്ടത്. content highlights:judge arrested in corruption case, Hyderabad,anti-corruption bureau
from mathrubhumi.latestnews.rssfeed https://ift.tt/2DmNN3J
via
IFTTT
No comments:
Post a Comment