വൈറലായ കുഞ്ഞന്‍കരടിയുടെ വീഡിയോയും കള്ളം പറഞ്ഞു; സംഭവത്തിന് പിന്നിലെ സത്യം ഇതാണ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

വൈറലായ കുഞ്ഞന്‍കരടിയുടെ വീഡിയോയും കള്ളം പറഞ്ഞു; സംഭവത്തിന് പിന്നിലെ സത്യം ഇതാണ്

കുത്തനെയായ മഞ്ഞുമല കയറി അമ്മയോടൊപ്പം എത്താന്‍ ശ്രിക്കുന്ന ഒരു കൊച്ചു കരടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലക്ഷ്യത്തിലെത്തും വരെ പിന്മാറരുതെന്ന വലിയ പാഠമാണെന്ന രീതിയിലാണ് ഈ വീഡിയോ വൈറലായത്. എന്നാല്‍ ഇപ്പോള്‍ വീഡിയോയുടെ നിജസ്ഥിതി പുറത്ത് വന്നിരിക്കുകയാണ്.

തങ്ങളെ ആക്രമിക്കാനെത്തിയ പറക്കാന്‍ കഴിവുളള ഒരു ജീവിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടുകയായിരുന്നു ആ കരടിയും അതിന്റെ കുഞ്ഞുമെന്നാണ് പുറത്തുവരുന്ന വിവരം. ഈ ജീവിയാകട്ടെ ഒരു ഡ്രോണായിരുന്നു എന്നാണ് പ്രമുഖ മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഞ്ഞുമല കയറാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് വട്ടം കുഞ്ഞന്‍ കരടി താഴെ വീഴുന്നുണ്ട്. എന്നാല്‍ ഇത് ഈ വന്യമൃഗങ്ങളെ പകര്‍ത്താനെത്തിയ ഡ്രോണ്‍ കണ്ട് ഭയന്നാണെന്നാണ് വിശദീകരിക്കുന്നത്. രണ്ടാമത്തെ ശ്രമത്തില്‍ മലയുടെ മുകള്‍തട്ടിലെത്താറായ കുഞ്ഞിനെ അമ്മക്കരടി കൈകൊണ്ട് പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ സമയത്ത് ദൃശ്യം ഡ്രോണ്‍ വളരെ അടുത്തെത്തിയാണ് പകര്‍ത്തിയത്. ഇത് കണ്ട് ഭയന്നാവും അമ്മക്കരടി കുഞ്ഞിന് നേര്‍ക്ക് കൈ വീശിയതെന്നാണ് കരുതുന്നത്. ഈ ശ്രമത്തിനിടെ കരടിക്കുഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയും ചെയ്തു.

തുടര്‍ന്ന്, മലയുടെ കീഴ്ഭാഗത്ത് നിന്ന് വീണ്ടും ഇത് മുകള്‍ ഭാഗം വരെ പിടിച്ചുകയറും. ഈ ശ്രമത്തില്‍ അത് വിജയിക്കുകയും ചെയ്യും. ഈ വീഡിയോയുടെ നിജസ്ഥിതി പുറത്തു വന്നതോടെ ഡ്രോണുകളുമായി കാട് കയറുന്നവര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. വന്യമൃഗങ്ങളില്‍ ഭയം ജനിപ്പിക്കുന്ന ഇത്തരം നീക്കം പാടില്ലെന്നാണ് ശാസ്ത്ര വിദഗ്ധര്‍ വ്യക്തമാക്കുന്നത്.



from mangalam.com https://ift.tt/2T1LM2b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages